ഒരാളുടെ മൃതദേഹം നിലത്ത്, മറ്റൊരു മൃതദേഹം കാറിൽ; റിയൽ എസ്റ്റേറ്റ് ബിസിനസുകാർ വെടിയേറ്റ് മരിച്ചനിലയിൽ
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ ബെംഗളൂരു സ്വദേശി ആസിഫ്, ഹാസന്‍ സ്വദേശി ഷെറാഫത്ത് അലി എന്നിവരാണ് മരിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ഷെറാഫത്ത് അലിയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ആസിഫ് സ്വയം നിറയൊഴിച്ച് മരിച്ചതാണെന്നും പോലീസ് കരുതുന്നു. ഹാസന് സമീപം ഹൊയ്‌സാല നഗരയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. മരിച്ച രണ്ടുപേരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണ്. ഷെറാഫത്ത് അലി മുഖേന ഹൊയ്‌സാല നഗരയില്‍ ഒരു…

