കോവളം-ബേക്കല്‍
ജലപാതയില്‍ ടൂറിസം
പദ്ധതി നടപ്പാക്കും

കാസർഗോഡ് : ബേക്കൽ-കോവളം ജലപാതയില്‍ ടൂറിസം, വാണിജ്യ പദ്ധതികള്‍ക്ക് സാദ്ധ്യതാപഠനം പുരോഗമിക്കുന്നു. മലബാർ മേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കി വിശദമായ പദ്ധതി റിപ്പോർട്ടും തയ്യാറാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) നടപ്പാക്കും. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ഉള്‍പ്പെടെ വെസ്റ്റ്കോസ്റ്റ് കനാലുമായി ബന്ധിപ്പിച്ചാണ് പദ്ധതികള്‍. ജലപാത 13 ഭാഗങ്ങളായി തിരിച്ചാണ് സാദ്ധ്യതാപഠനം. രണ്ടിടത്തെ പഠനം പൂർത്തിയായി. നാലിടത്ത് അവസാനഘട്ടത്തിലാണ്. കോസ്റ്റല്‍ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും (സിയാല്‍) ചേർന്ന് രൂപീകരിച്ച കേരള…

Read More

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. അമ്പപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ പ്രസവം ഒരു മാസം മുന്നെയായിരുന്നു. പിന്നാലെ അണുബാധയുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങളെ ഉള്‍പ്പെടെ അണുബാധ ബാധിച്ചു. ഐസിയുവിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അതേസമയം യുവതി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. രണ്ട് തവണ യുവതിക്ക് ഹൃദയാഘാതം ഉണ്ടായതായും ഇതാണ് മരണ കാരണമെന്നും ചികിത്സാപ്പിഴവില്ലെന്നും അധികൃതര്‍ പറഞ്ഞു. യുവതിയുടെ മരണത്തെ…

Read More

പാലക്കാട് ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. അസിസ്റ്റന്‍റ് സൂപ്രണ്ട് മുരളീധരൻ (55) ആണ് മരിച്ചത്. ഓഫീസ് മുറിയിൽ വീണു കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

Read More

മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽവഴുതി വീണു; 57 വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച അമ്പത്തിയേഴുകാരി ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. കൊച്ചുവേളി– നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി മുന്നോട്ട് എടുത്തപ്പോൾ ഷീബ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീണു. ഷീബയുടെ ഒരു കാൽ മൃതദേഹത്തിൽനിന്നും വേർപ്പെട്ട് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു

Read More

നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്‌പോര്, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: റോഡിൽ പരസ്‌പരം വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും. മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്, ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും യാത്ര ചെയ്തിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് കാർ ബസിന് വട്ടം വച്ചത്. തുടർന്ന് ബസ്…

Read More

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു

എടപ്പാൾ : റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിച്ച് പരിക്കറ്റയാൾ മരണപ്പെട്ടു. അയിലക്കാട് വീട്ടില വളപ്പിൽ അഹമ്മദ് (55) ആണ് മരിച്ചത്. കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ നടുവട്ടത്ത് ഇന്ന് രാവിലെ 7.15 മണിയോടെയാണ് അപകടം. റോഡ് ക്രോസ് ചെയ്യുകയായിരുന്നതിനിടെ മാരുതി ബ്രെസ കാർ ഇടിക്കുകയായിരുന്നു.. നാട്ടുകാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. അയിലക്കാടുള്ള വീട്ടിൽ നിന്നും പഴം വാങ്ങാനായി നടുവട്ടത്തേക്ക് വരുന്നതിനിടെ സ്കൂട്ടിയിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് വാങ്ങാനായി നടന്നുപോകുന്ന സമയം റോഡ് ക്രോസ് ചെയ്‌തപ്പോഴാണ് അപകടം…

Read More

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിനെത്തി; പാലാ സ്വദേശിയുമായി ചീട്ടുകളിക്കിടെ തർക്കം, യുവാവിനെ കത്രിക കൊണ്ട് കുത്തി കൊന്നു

കോട്ടയം: ചീട്ടുകളിയെ തുടർന്നുണ്ടായ വാക്കു തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ മങ്കര ഭാഗത്ത് ബന്ധുവിന്‍റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് എത്തിയതയാരിരുന്നു ലിബിനും സുഹൃത്തുക്കളും. അവിടെ വച്ച് ലിബിൻ പാലാ സ്വദേശിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് കത്രിക കൊണ്ട് ലിബിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീ അടക്കം മൂന്നുപേർക്ക് അക്രമത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയായിരുന്നു വാക്കുതർക്കവും സംഘട്ടനവും…

Read More

വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കളിൽ ഭര്‍ത്താവിന് അവകാശമില്ല

വിവാഹസമയത്ത് ഭാര്യയ്ക്ക് അവരുടെ വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചുനല്‍കാന്‍ അയാള്‍ക്ക് ധാര്‍മിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മലയാളി ദമ്പതിമാരുടെ കേസ് പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ഉത്തരവ്. വിവാഹസമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമനടപടി ആരംഭിച്ചത്. വിവാഹത്തിന് ശേഷം തന്റെ…

Read More

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിലെ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്.ബംഗാള്‍ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശ് ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ഗൂഗിള്‍ പേ വഴി പണം നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിക്കുന്നതിനായി ഗൂഗിള്‍പേ വഴി പണം അയക്കാമെന്നും പകരം കാഷ് നല്‍കാനും യദുകൃഷ്ണ ബംഗാള്‍ സ്വദേശിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി ക്രിമനല്‍ കേസുകളില്‍…

Read More

കൊച്ചിയിൽ ഒരാൾ കുത്തേറ്റു മരിച്ചു.

കൊച്ചി: കൊച്ചി പാലാരിവട്ടത്ത് ഒരാളെ കുത്തിക്കൊലപ്പെടുത്തി. തമ്മനം ഏകെജി കോളനി സ്വദേശി മനീഷ് ആണ് മരിച്ചത്. പരിക്കേറ്റ അജിത്ത് എന്നയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെയാണ് മനീഷിന് കുത്തേറ്റത്. പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചാണ് വാക്കുതര്‍ക്കവും കത്തിക്കുത്തും ഉണ്ടായത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial