പൂരം വിവാദം തനിക്കെതിരെ തിരിച്ച് വിടാന്‍ ശ്രമം നടത്തിയെന്ന് സുനില്‍ കുമാര്‍; വോട്ടിനായി ബിജെപി പണം നൽകുന്നെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തൃശ്ശൂര്‍: സിപിഎം വോട്ട് ബിജെപിക്ക് വോട്ട് മറിക്കുമെന്നത് തമാശ മാത്രമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍. തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. പരാജയ ഭീതി കൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു. തൃശൂരിൽ ത്രികോണ മത്സരമുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ ബിജെപി അടക്കമുള്ളവര്‍ രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്ത പ്രവര്‍ത്തനം നടത്തുകയാണ്. വ്യാജ പ്രചാരണം ഇരുമുന്നണികളില്‍ നിന്നുമുണ്ടാകുന്നുണ്ട്. ഒളരി ശിവരാമപുരം കോളനിയില്‍ ബിജെപി പണം നല്‍കുന്നു. പൂരം വിവാദവും തനിക്കെതിരെ…

Read More

നാളെ വോട്ടെടുപ്പ് നില തത്സമയം അറിയാം; വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് വഴി

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാൻ വേറെങ്ങും പോവേണ്ട. മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും…

Read More

ഒരു വീട്ടിലേക്ക് 500 രൂപ വീതം; തൃശൂരിൽ വോട്ട് നേടാൻ നാട്ടുകാർക്ക് തുട്ട് നൽകി ബിജെപി പ്രവർത്തകർ

തൃശൂർ: ഒളരിയിൽ ശിവരാമപുരം കോളനിയിലെ വീടുകളിൽ വോട്ടിന് തുട്ട് എന്ന കലാപരിപാടി ബിജെപി നടത്തിയതായി ആരോപണം. കേരളത്തിൽ തെരെഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ അവശേഷിക്കയെ ആണ് വോട്ട് നേടാൻ ബിജെപി പ്രവർത്തകർ നാട്ടുകാർക്ക് പണം കൈമാറിയത്. ഒരു വീട്ടിൽ 500 രൂപ വീതമായിരുന്നു വിതരണം. നാട്ടുകാർ തടഞ്ഞതോടെ പ്രവർത്തകർ ഓടി രക്ഷപെട്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇത് വെച്ചോ എന്നു പറഞ്ഞ് പ്രവർത്തകർ നിർബന്ധിച്ച് പണം കയ്യിൽ തരികയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. വേണ്ട എന്ന് പറഞ്ഞത് ചെവിക്കൊണ്ടില്ലെന്നും പണം…

Read More

തിരിച്ചറിയൽ കാർഡില്ലെങ്കിലും ഈ 12 രേഖകളിലൊന്ന് കൈയിലുണ്ടെങ്കിൽ വോട്ട് ചെയ്യാം

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി  വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി  ഉപയോഗിക്കാം. തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ 13 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്.  1. വോട്ടര്‍ ഐഡി കാര്‍ഡ് (ഇ.പി.ഐ.സി) 2. ആധാര്‍ കാര്‍ഡ് 3. പാന്‍ കാര്‍ഡ് 4. യൂണിക് ഡിസ്എബിലിറ്റി ഐ.ഡി (യു.ഡി.ഐ.ഡി) കാര്‍ഡ് 5. സര്‍വീസ് ഐഡന്റിറ്റി…

Read More

മലയാറ്റൂരിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു

കൊച്ചി: എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. മലയാറ്റൂർ പളളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്. പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഥുൻ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു.

തൃശൂർ: വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളൂർ നടുത്തുരുത്ത് പരേതനായ മഠത്തിപറമ്പിൽ സുധാകരൻ്റെ ഭാര്യ ബീന സുധാകരൻ (60) ആണ് മരിച്ചത്. വീട്ടുകാരുമായി ആലുവയിൽ ബലിയിടാൻ പോയതായിരുന്നു. അവിടെ വച്ചാണ് കുഴഞ്ഞു വീണത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഐ ലോക്കൽ കമ്മിറ്റി അംഗവും മഹിളാസംഘം മാള മണ്ഡലം കമ്മിറ്റി പ്രസിഡണ്ടും പുത്തൻചിറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ആണ്. മക്കൾ സുബിൻ, രുബിൻ.

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന കൊച്ചിക്കാലയിൽ വീട്ടിൽ ( ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസം) അനന്തു.എസ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read More

വരികളില്ലാതെ ഗാനമുണ്ടോ?; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നും ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാനിര്‍മാതാക്കളില്‍ നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ പാട്ടുകളുടെ…

Read More

കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ മാറ്റിയെന്ന് യുഡിഎഫ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് രമ്യ ഹരിദാസ്

തൃശൂര്‍: ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിന്റെ ഭാഗമായ കാറില്‍ നിന്നും ആയുധങ്ങള്‍ മാറ്റുന്നു എന്നവകാശപ്പെട്ട് യുഡിഎഫ് ദൃശ്യങ്ങള്‍ പുറത്തു വിട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. വോട്ടു കുത്തുന്നതിന് മുമ്പേ ഓര്‍ക്കേണ്ട കുത്തുകള്‍ എന്ന പേരിലാണ് വീഡിയോ പുറത്തു വിട്ടിട്ടുള്ളത്. ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധം കണ്ടെത്തിയത് അതീവ ഗൗരവമേറിയതാണെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. സിപിഎം വ്യാപകമായി അക്രമത്തിന് ശ്രമിക്കുകയാണ്. എത്ര സ്ഥലങ്ങളില്‍…

Read More

ചെങ്ങന്നൂരിൽ കുടുംബവഴക്കിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; ശേഷം ഫാനിൽ തൂങ്ങിമരിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ പുന്തലയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ദീപ്തിയുടെ ഭർത്താവ് ഷാജിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial