ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് 17 കുട്ടികൾ

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ചെങ്ങന്നൂർ ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച് ഇന്നു രാവിലെ എട്ടരയോടെ തീപിടിച്ചത്. ബസിന്റെ മുൻവശത്തുനിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അല്പ സമയത്തിനുള്ളില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും…

Read More

വിരമിച്ച ശേഷം ഇനി ജഡ്‌ജിമാർക്ക് ചേമ്പറിൽ തുടരാൻ സാധിക്കില്ല: സർക്കുലർ ഇറക്കി ഹൈക്കോടതി

വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. ജഡ്ജിമാർ ചേമ്പർ ഒഴിയാത്തതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. പുതിയ സർക്കുലർ പ്രകാരം ജഡ്ജിമാർ വിരമിക്കുന്ന ദിവസം തന്നെ ചേമ്പർ ഒഴിഞ്ഞു നൽകണം.ഇതനസുരിച്ച് വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാർ ചേമ്പർ ഉപയോഗിക്കരുത്. ജഡ്ജി വിരമിച്ച് മൂന്നാമത്തെ പ്രവർത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുൻപ് എല്ലാ കേസ് രേഖകളും ജീവനക്കാർ രജിസ്ട്രിക്ക്…

Read More

ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം. കുവൈറ്റിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ നടത്താനിരുന്ന കലാപരിപാടികള്‍ മാറ്റി വച്ചിരുന്നു. ഇന്ന് രാവിലെ നടത്താനിരുന്ന ചടങ്ങ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച പശ്ചാത്തലത്തില്‍ ഉച്ചയിലേക്ക് മാറ്റുകയായിരുന്നു.കുവൈറ്റില്‍ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായാണ് മുഖ്യമന്ത്രി രാവിലെ കൊച്ചിയിലെത്തുന്നത്. ഇതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. കുവൈറ്റ് അപകടപശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയ‍ർന്നെങ്കിലും പ്രതിനിധികള്‍ എത്തിയതിനാല്‍ സമ്മേളനം നടത്താൻ തീരുമാനിക്കുകയായിരുന്നു. നാളെ…

Read More

കുവൈറ്റ് ദുരന്തം; മരണസംഖ്യ 50 ആയി; മരിച്ചത് ഇന്ത്യക്കാരൻ, തിരിച്ചറിയൽ നടപടി പുരോഗമിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാൾക്കായുള്ള തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണ്. അതേസമയം കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട് സ്വദേശികളായ ഏഴുപേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരുടെ…

Read More

കോളജ് പരിസരത്ത് എംഡിഎംഎ വിൽക്കാനെത്തി; രണ്ടുപേർ അറസ്റ്റിൽ

തൃശൂർ: കോളജ് പരിസരത്ത് എംഡിഎംഎ വിൽക്കാനെത്തിയ രണ്ട് യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരാണ് അറസ്റ്റിലായത്. പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട് പരിസരത്ത് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് കൈമാറാനെത്തിയപ്പോഴാണ് ഇവരെ തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്. ഒന്നര ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി…

Read More

നായകൻ യാത്രയായെങ്കിലും നാടകം തുടരും ;കഥാപാത്രത്തെ അനുസ്മരിക്കാൻ നാടക പ്രവർത്തകർ ഒത്തുചേർന്നു

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സെക്കരക്കുടി പഞ്ചായത്തിലെ “ആളില്ലാഗ്രാമ “മെന്നറിയപ്പെടുന്ന മീനക്ഷിപുരം ഗ്രാമത്തിൽ ഒറ്റക്ക് ജീവിച്ച കന്തസ്വാമിയെ അനുസ്മരിക്കാനാണ് നാടക കലാകാരന്മാർ ഒത്തുകൂടിയത്.“ദി തീയറ്റർ ഗ്രൂപ്പ് ” സാംസ്ക്കാരിക സമിതി അംഗങ്ങൾ അവതരിപ്പിച്ച ” ചില നേരങ്ങളിൽ ചില മനുഷ്യർ ” എന്ന നാടകം കന്തസ്വാമിയുടെ ജീവിതമാണ്. ഇക്കഴിഞ്ഞ ആഴ്ച്ചയാണ് തൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ ഇദ്ദേഹം അന്തരിച്ചത്. തങ്ങളവതരിപ്പിച്ച നാടകത്തിലെ കഥാനായകന്റെ മരണവാർത്ത പത്രമാധ്യമങ്ങളിൽ അറിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ അനുസ്മരിക്കാൻ നാടക പ്രവർത്തകർ ഒത്തുചേർന്നത്. കോവിഡ് മഹാമാരിയുടെ…

Read More

കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30ടെയാണ് മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ എത്തിക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തില്‍ തന്നെ ആയിരിക്കുമോ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കുക, അതല്ലെങ്കില്‍ ഡല്‍ഹിയില്‍ എത്തിച്ചതിന് ശേഷമായിരിക്കുമോ കൊച്ചിയിലേക്ക് വരിക എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൃതദേഹങ്ങള്‍ നേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടിയും…

Read More

സിക്കിമില്‍ കനത്ത മഴ; മണ്ണിടിച്ചിലിൽ മൂന്ന് മരണം, കാണാതായവർക്കായി തിരച്ചിൽ

ഗാങ്ടോക്ക്: ശക്തമായ മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. നിരവധി പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച (ജൂൺ 16) വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിങ് തമാങ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപ്പർ ഗ്യാതാങ്, തരാഗ് മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കി. നിരവധി വീടുകൾ തകർന്നു. മംഗാനിലെ ആസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍…

Read More

15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പോത്ത്കല്ല് ഇരുട്ടുകുത്തി കോളനിയിലെ മനോജിനെ നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആണ് ശിക്ഷിച്ചത്.കേസിൽ പ്രതി പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ബലമായി പിടിച്ചു കൊണ്ടുപോയി വീടിനു സമീപത്തുള്ള പുഴയുടെ തീരത്ത് വെച്ച്…

Read More

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (43) ആണ് മരിച്ചത്. താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവർ ആണിയാൾ. താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറിൽ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർ ആശുപത്രിക്ക് സമീപം നിര്‍ത്തി നടന്നു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial