കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ എംഡിഎംഎയുമായി വീണ്ടും എക്സൈസ് പിടികൂടി
മലപ്പുറം: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ട സംഭവത്തിൽ പ്രതിയെ എംഡിഎംഎയുവുമായി വീണ്ടും പിടികൂടി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും രക്ഷപെട്ട പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കളത്തൊടി വീട്ടിൽ വാഹിദ് (29) ആണ് വീണ്ടും പിടിയിലായത്. മെയ് 22ന് 1.120 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായി നടപടികൾ നടക്കുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇപ്പോൾ 15 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ…

