മന്ത്രവാദത്തിന്റെ മറവിൽ ലഹരി കച്ചവടം; സുരേന്ദ്രന്റെ കസ്റ്റമേഴ്സ് വിദ്യാർത്ഥികളും യുവാക്കളും
തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയയാൾ പിടിയിലായി. തിരുവനന്തപുരം വട്ടപ്പാറ വേറ്റിനാട് മാതുശേരിവീട്ടിൽ സുരേന്ദ്രൻ(54) ആണ് അറസ്റ്റിലായത്. വേറ്റിനാട് ഇയാൾ സ്ഥാപിച്ച മന്ത്രവാദകേന്ദ്രത്തിന്റെ മറവിലായിരുന്നു ലഹരി കച്ചവടം. വട്ടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കുമായിരുന്നു ഇയാൾ ലഹരിമരുന്നുകൾ വിറ്റിരുന്നത്. ഡാൻസാഫ് ടീമും വട്ടപ്പാറ പൊലീസും ചേർന്നാണ് സുരേന്ദ്രനെ പിടികൂടിയത്. വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ വിൽപന നടത്തിവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തുള്ള…

