വർക്കലയിൽ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശിയായ വിദ്യാർഥി മരിച്ചു

വർക്കല : വര്‍ക്കല തിരുവമ്പാടിയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കാരൂര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശി വിശ്വ (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ പാപനാശം തിരുവമ്പാടി ബ്ലാക്ക് സാന്റ് ബീച്ചിലായിരുന്നു അപകടം. കടലില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് ലൈഫ് ഗാര്‍ഡ് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു. കോളേജില്‍ നിന്നുള്ള 30 അംഗസംഘത്തിനൊപ്പമാണ് വിശ്വ തിരുവമ്പാടി തീരത്തെത്തിയത്. കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയിലും അടിയൊഴുക്കിലുംപെട്ട് വിശ്വയും രണ്ട് വിദേശ വനിതകളും മുങ്ങിത്താഴുകയായിരുന്നു. തീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന…

Read More

ആരാധക ആവേശം അതിരുകടന്നു; തിരുവനന്തപുരത്ത് വിജയ്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നു

തിരുവനന്തപുരം : തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു. താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ഇന്നലെ വൈകിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്‍യുടെ കാര്‍ മുന്നോട്ട് നീക്കാനായത്. ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‍യുടെ കാറിന്‍റെ…

Read More

വെള്ളറടയിൽ വീടുകയറി ആക്രമണം: രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

വെള്ളറട : പൂര്‍വവൈരാഗ്യത്തിന്റെ പേരില്‍ നാലംഗ സംഘം വീടുകയറി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിലൂര്‍ അടിക്കലും കിഴക്കുംകരവീട്ടില്‍ ശ്യാമള (64), സഹോദരിയുടെ മകന്‍ രതീഷ് കുമാര്‍ (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോറിയിലും ബൈക്കിലുമായി എത്തിയ നാലംഗ സംഘം ഞായറാഴ്ച വൈകീട്ട് ആക്രമം അഴിച്ചുവിടുകയായിരുന്നു. ജാക്കി ലിവര്‍ കൊണ്ടാണ് രണ്ടുപേരെയും ഗുരുതരമായി മര്‍ദിച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറുപ്പ്, എസ്.ഐ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള…

Read More

പട്ടാപകൽ ഇരുചക്ര വാഹനത്തിൽ വന്ന യുവതിയെ നടുറോഡിൽ റോഡിൽ വലിച്ചിഴച്ചശേഷം മാലകവർന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പട്ടാപ്പകല്‍ ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിന്‍കര പ്ലാമൂട്ട് കടയിലാണ് മോഷണം. വിരാലി സ്വദേശിനി ലിജിയുടെ ആറുപവന്‍ തൂക്കംവരുന്ന മാലയാണ് കവര്‍ന്നത്.ലിജിയും ഇരുചക്രവാഹനം ഓടിച്ച് പോവുകയായിരുന്നു. റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാന്‍ ശ്രമിക്കുകയായിരുന്നു ലിജി. ഇതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് മാല പിടിച്ചുപറിച്ചത്. പിന്നില്‍ നിന്നും ബൈക്കിലെത്തിയ സംഘം ലിജിയുടെ കഴുത്തിലുണ്ടായിരുന്ന മാല പിടിച്ചുപറിച്ചു.മോഷ്ടക്കാളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിജി സ്‌കൂട്ടറില്‍ നിന്നും വീണു. പിന്നീട്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മധുര പലഹാരം നൽകി പീഡിപ്പിച്ചു; 56 വയസുകാരൻ പിടിയിൽ

നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 56 വയസുകാരൻ പിടിയിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി കുരിശുമല ആണ്ടവരാജനാണ് പിടിയിലായത്. പെൺകുട്ടിക്ക് മധുരപലഹാരം നൽകിയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ നാടുവിടാൻ ശ്രമിച്ച ഇയാളെ വഴിയിൽ നിന്നാണ് പിടികൂടിയത്

Read More

മലയാറ്റൂർ തീർത്ഥാടനത്തിന് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

അമ്പലപ്പുഴ: തീർത്ഥാടനത്തിന് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലയാറ്റൂർ പള്ളിയിലേക്ക് പുന്നപ്ര പറവൂർ സെൻ്റ് ജോസഫ് ഫെറോന പള്ളിയിൽ നിന്ന് കാൽനടയായി പോയ സംഘത്തിലെ യുവാവാണ് മരിച്ചത്. തീർഥാടനത്തിനു പോയവരുടെ പിന്നിൽ തുറവൂർ ഭാഗത്ത് വെച്ച് വാനിടിച്ചായിരുന്നു അപകടം. അപകടത്തിൽ നാലു പേർക്ക് ഗുരുതര പരിക്കേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കുളങ്ങര വീട്ടിൽ ജോസഫി (കൊച്ചുമോൻ) ൻ്റെ മകൻ ഷോൺ ജോസഫ് (21) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പട്ടണക്കാട് ഇന്ന് രാവിലെയായിരുന്നു…

Read More

തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു
മരണം ചികിത്സയിലിരിക്കെ

കൽപ്പറ്റ: പനമരം നടവയലിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നടവയൽ പതിരിയമ്പം മേലെ കോളനിയിൽ ബൊമ്മൻ- ദേവി ദമ്പതികളുടെ മകൻ രാജു ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീടിനു സമീപത്തു വച്ചാണ് രാജുവിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ശരീരം മുഴുവൻ കുത്തേറ്റ രാജുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണു മരണം.

Read More

സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്; മലയാളത്തിന് ബഹുമതി 12 വര്‍ഷത്തിന് ശേഷം

ന്യൂഡല്‍ഹി: കെകെ ബിര്‍ല ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മ്മയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്. രൗദ്രസാത്വികം എന്ന കൃതിക്കാണ് പുരസ്‌കാരം. അധികാരവും കലയും തമ്മില്‍ സ്‌നേഹദ്വേഷമായ സംഘര്‍ഷമാണ് കവിതയുടെ ഉള്ളടക്കം. മലയാളത്തിന് 12 വര്‍ഷത്തിന് ശേഷം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ പറഞ്ഞു. ദേശീയതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബാലാമണി അമ്മ, അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്ക് സരസ്വതി…

Read More

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന്‍ നൗഷാദ് (44) ആണ് മരിച്ചത്. ങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്.വല്ലപ്പുഴ മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരംമുറിക്കാന്‍ എത്തിയതായിരുന്നു നൗഷാദ്. മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പട്ടാമ്പി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റുകൾക്ക് ധാരണയായി. ആഴ്ചകൾ നീണ്ട തര്‍ക്കത്തിനും ചർച്ചയ്ക്കുമൊടുവിലാണ് സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. 39 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലായിരിക്കും ഡിഎംകെ മത്സരിക്കുക. കോണ്‍ഗ്രസ് പുതുച്ചേരിയില്‍ ഒരു സീറ്റിലാണ് മത്സരിക്കുന്നത്. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയാണ് പ്രഖ്യാപനം .കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഏറ്റെടുത്ത ഡിഎംകെ, തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെക്ക് നൽകി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ , കടലൂർ , തിരുനെൽവേലി. എന്നിവ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial