ജനങ്ങൾ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താൻ വോട്ട് ചെയ്യൽ നിർബന്ധമാക്കണം; സുപ്രീംകോടതി
ന്യൂഡൽഹി: വോട്ട് ചെയ്യാൻ കൂടുതൽ പേർ പോളിങ് ബൂത്തിലെത്തണമെങ്കിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കണമെന്ന് സുപ്രിംകോടതി. മത്സരിക്കാനുള്ള സ്ഥാനാർഥി ഒരാൾ മാത്രമാണെങ്കിലും വോട്ടെടുപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള ഈ പരാമർശം നടത്തിയത്. ജനങ്ങൾ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താൻ കർക്കശമല്ലെങ്കിലും നിർബന്ധിത സംവിധാനം വേണമെന്ന് ചീഫ് ജസ്റ്റിസാണ് പറഞ്ഞത്. ദുർബല വിഭാഗത്തിലുള്ളവരെ അപേക്ഷിച്ച് സമ്പന്നരുടെയും അഭ്യസ്തവിദ്യരുടെയും എണ്ണമാണ് വോട്ടിങ്ങിൽ കുറവെന്നാണ് തന്‍റെ അനുഭവമെന്ന്…

