നഗരൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

നഗരൂർ : തിരുവനന്തപുരം നഗരൂരില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതി ചേര്‍ത്തായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നഗരൂര്‍ SI ഉള്‍പ്പടെയുള്ള പൊലീസ് സംഘത്തെയാണ് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെ എസ് യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയതായിരുന്നു പൊലീസ് സംഘം. രണ്ട് പ്രതികളുടെ വീട്ടില്‍ നോട്ടീസ്…

Read More

പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം; പുഷ്പാര്‍ച്ചനയ്ക്കായി നേതാക്കള്‍ എത്തിയപ്പോൾ വീട് പൂട്ടിയിട്ടു

      കൊച്ചി : പാര്‍ട്ടിയോടുളള നീരസം തുടര്‍ന്ന് എറണാകുളത്തെ അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ കുടുംബം. ഇന്നലെ വൈകിട്ട് പറവൂരില്‍ പി രാജുവിന്‍റെ ഒന്നാം ചരമവാര്‍ഷികാചരണ പരിപാടികള്‍ സിപിഐ സംഘടിപ്പിച്ചു. രാജുവിന്‍റെ ഭാര്യയടക്കമുളള കുടുംബാംഗങ്ങള്‍ പറവൂരിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറി. വീട്ടില്‍ രാജുവിനെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചനയ്ക്കായി സിപിഐ നേതാക്കള്‍ എത്താതിരിക്കാനാണ് കുടുംബം വീട് പൂട്ടി മാറിയത് എന്നാണ് സൂചന. സിപിഐ മുന്‍ ജില്ലാ സെക്രട്ടറി ദിനകരന്‍ ഉള്‍പ്പെടെയുളളവര്‍ രാജുവിനെ മാനസികമായി പീഡിപ്പിച്ചെന്ന…

Read More

മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ.

കോട്ടയം: മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ്റെ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കുമരകത്ത് നടക്കും. സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പ്രതിനിധി സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉത്ഘാടനം ചെയ്യും. സെക്രട്ടറി കെ.എം. അനൂപ് റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ അനീഷ് കുമാർ കണക്ക് അവതരിപ്പിക്കും. മാറുന്ന കാലത്തെ മാറുന്ന മാധ്യമ പ്രവർത്തനം’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. തുടർന്ന് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുക്കും. വൈസ് പ്രസിഡൻ്റുമാരായ തങ്കച്ചൻ പാലാ, ഉദയൻ കലാനികേതൻ, ജോയിൻ്റ്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസ്: ബിജെപി പ്രവര്‍ത്തകന്‍ പോലിസില്‍ കീഴടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനായ പ്രതി കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്. കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ബിജെപി പ്രവര്‍ത്തകനെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടിരുന്നില്ല. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയെന്നായിരുന്നു പോലിസ് പറഞ്ഞത്. ഇതിനിടെ പ്രതി വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്നലെ മംഗലപുരം പോലിസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു….

Read More

വര്‍ക്കലയില്‍ വി.ജോയ് മത്സരിക്കുന്നതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്; പുതിയ സെക്രട്ടറിയെ കണ്ടെത്തുക എളുപ്പമല്ലെന്ന് വിലയിരുത്തല്‍

നിയമസഭ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് വര്‍ക്കലയില്‍ മത്സരിക്കുന്നതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് കര്‍ശന നിലപാട് സ്വീകരിക്കുന്നത്. സംഘടനാ പ്രശ്‌നങ്ങളുളള തലസ്ഥാന ജില്ലയില്‍ പുതിയ സെക്രട്ടറിയെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വര്‍ക്കലയില്‍ രണ്ട് ടേം പിന്നിട്ട വി.ജോയിക്ക് പകരം സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വി ജോയുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്കകളും ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന്…

Read More

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയാകും. ഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതും ചർച്ചയാകും എന്നാണ് റിപ്പോ‌‌ർട്ടുകള്‍. മൂന്നാം ഭരണം തേടുന്ന എല്‍ഡിഎഫിനെ പിണറായി തന്നെ നയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നിർണായകമായ സ്ഥാനാർത്ഥി ചർച്ചകളിലേക്കാണ് കടക്കുന്നത്. ജില്ലകളില്‍ നിന്നുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടികയില്‍ 90% സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനക്ക് വന്നിട്ടുള്ളത്. ജില്ലാ സെക്രട്ടറിയേറ്റ് പാനലില്‍ തിരുത്തല്‍ വേണമെങ്കില്‍…

Read More

പ്രായപരിധി മാനദണ്ഡം ഒഴിവാക്കി എഐവൈഎഫ്; കെ ഷാജഹാൻ പ്രസിഡൻ്റ്, ടി ടി ജിസ്മോൻ സെക്രട്ടറി

കൊച്ചി: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി കെ ഷാജഹാൻ, സെക്രട്ടറിയായി ടി ടി ജിസ്മോൻ എന്നിവരെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംസ്ഥാന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയുടെ പേരിൽ 40 വയസ് പിന്നിട്ട എതിർ ചേരിയിലെ നേതാക്കളെ ഔദ്യോഗിക നേതൃത്വം വെട്ടിനിരത്തിയിരുന്നു. കഴിഞ്ഞ തവണ കൊണ്ട് വന്ന പ്രായ പരിധി ഇത്തവണ എടുത്തു മാറ്റിയാണ് 41 കാരനായ കെ…

Read More

നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ വിവാഹമോചന ഹരജി ഫയൽ ചെയ്‌തു

ടി.വി.കെ അധ്യക്ഷനും തമിഴ്‌നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ വിവാഹമോചന ഹരജി ഫയൽ ചെയ്തു. വിജയിയുമായുള്ള 25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് അവരുടെ വിവാഹമോചന ഹരജി. 1999 ആഗസ്റ്റിലാണ് ഇരുവരും വിവാഹിതരാവുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഹരജി നൽകിയിരിക്കുന്നത്. വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹരജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹരജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നും സംഗീത സ്വർണലിംഗം പറഞ്ഞു. ബന്ധംഅവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും,…

Read More

കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായ പരിഹാരം കാണാന്‍ സാധിച്ചെന്ന് മന്ത്രി കെ രാജന്‍

തിരുവനനന്തപുരം: കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായ പരിഹാരം കാണാന്‍ സാധിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍. സംസ്ഥാനതല പട്ടയ വിതരണ മേളയില്‍ സംസാരിക്കവെയാണ് പരാമര്‍ശം. വനഭൂമിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനു വേണ്ടി വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനകളുടെ ഫലമായി 4327 അപേക്ഷകള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി നിലനിന്നിരുന്ന തീരദേശ ഭൂമിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞെന്നും ചാവക്കാട് കടപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ 1859…

Read More

മാതാപിതാക്കൾക്ക് മുമ്പിൽ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; കർണാടകയിൽ ആൾദൈവത്തിനെതിരെ പോക്സോ കേസ്

ബംഗളൂരു:കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസ്. ഏഴ് വയസ്സുള്ള പെൺകുട്ടിയോട് ഇയാൾ അനുചിതമായി പെരുമാറുന്നതിന്റെ വിഡിയോ വൈറലായതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഷഹാപൂരിലെ ആരാധനാലയത്തിലെ ആൾദൈവമായ മല്ലികാർജുന മുത്തവ മാതാപിതാക്കൾ നോക്കിനിൽക്കെ കുട്ടിയെ മടിയിൽ ഇരുത്തി ചുംബിക്കുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങൾ.വിഡിയോ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ്റെ ശ്രദ്ധയിൽപ്പെടുകയും അധികാരികളിൽ നിന്ന് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തതിനെത്തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. മല്ലികാർജുന മുത്തവക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial