Headlines

ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനാണ് തീരുമാനം. 2019ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് പുനഃരാലോചന നടന്നത്. ഇന്ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ശബരിമല യുവതീ പ്രവേശനത്തില്‍ ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെ എതിര്‍ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. യുവതീ പ്രവേശനത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കും. ദേവസ്വം…

Read More

നാലുദിവസമായി അടച്ചിട്ടിരുന്ന ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം

ലഖ്‌നൗ: നാലുദിവസമായി അടച്ചിട്ടിരുന്ന ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ യുവാവിൻ്റെ മൃതദേഹം. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. ജിസിആർജിസി കോളജ് ഗേറ്റിന് എതിർവശത്തുള്ള ബിരിയാണി കടയിലാണ് നാലുദിവസത്തിനു ശേഷം കട തുറന്നപ്പോൾ ഫ്രീസറിനുള്ളിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നാല് ദിവസമായി ഇത് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഉടമ നഗരത്തിന് പുറത്തായിരുന്നുവെന്നും പൊലീസ് പറയുന്നു. പിതാവിൻ്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനായിരുന്നു ഉടമ ഷാനി റാവത്ത് കട അടച്ചിട്ട് പോയത്. തിരിച്ചെത്തി കട തുറന്നപ്പോൾ, ഡീപ്പ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് പോലീസിൽ…

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകിമാറി, ഡ്രൈവറുടെ ഇടപെടലിൽ അപകടമൊഴിവായി

തിരുവനന്തപുരം : ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയ അപകടമാണ് ഒഴിവായത്. ഇന്നലെ ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേയ്ക്ക് പോയ ബസിന്‍റെ വീലുകളാണ് മംഗലത്തുകോണത്തു വച്ച് ഇളകി മാറിയത്. ജംഗ്ഷനിൽ നിർത്തിയ ശേഷം പുറപ്പെടുമ്പോൾ ബ്രേക്ക് ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു. ഉടൻ സൈഡിലേക്ക് ഡ്രൈവർ ബസ് ഒതുക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ പിൻവശത്തെ വീലുകൾ ഇളകി ബസിൽ നിന്നും വേർപെട്ട് നിൽക്കുന്ന അവസ്ഥയിലാണെന്ന് മനസിലായതോടെ യാത്രക്കാരെ മറ്റ്…

Read More

‘എഴുന്നേറ്റ് ഇടിക്കെടാ….’ മാനവീയം വീഥിയിൽ യുവതിയും സുഹൃത്തും തമ്മിൽ അടിപിടി, ദൃശ്യങ്ങൾ വൈറൽ, കേസെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം : മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അടിപിടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഒപ്പം നിൽക്കുന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയും സുഹൃത്തും തമ്മിലാണ് തർക്കമുണ്ടായത്. ഇരുവരും ലഹരിയിലായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തിന് പിന്നാലെ പൊലീസ് ഇവരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും തമാശയ്ക്ക് ചെയ്താണെന്നാണ്…

Read More

വഴക്കിനിടെ കഴുത്തിൽ ഷാൾ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി

കൊച്ചി: വഴക്കിനിടെ കഴുത്തിൽ ഷാൾ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. എറണാകുളം കീഴില്ലത്താണ് സംഭവം. കീഴില്ലം സ്വദേശിനി ബിജിമോളെയാണ് ഭർത്താവ് ലൈജു കൊലപ്പെടുത്തിയത്. സംഭവശേഷം ലൈജു ഒളിവിലാണ്. ഇയാൾക്കായി കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് 12:30 യോടെയാണ് സംഭവം. ഭാര്യയുടെ കഴുത്തിൽ ഷോളെടുത്ത് ഭർത്താവ് ഹോട്ടലിൽ വച്ച് ഇവരെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു പിന്നീട് ഇയാൾ ഇവിടെ നിന്ന് പോവുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി…

Read More

ഇറാൻ-ഇസ്രയേൽ സംഘർഷം: ദുബായിൽ കുടുങ്ങി അജിത്, സുരക്ഷിതനെന്ന് മാനേജർ

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമപാത അടച്ചതിനാൽ ദുബായിൽ കുടുങ്ങി തമിഴ് നടനും പ്രൊഫഷണൽ റേസറുമായ അജിത് കുമാർ. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പെട്ടെന്ന് നിർത്തിവെച്ചതാണ് അദ്ദേഹത്തിന്റെ യാത്രാ പ്ലാനുകളെ ബാധിച്ചത്. ദുബായിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ അപ്രതീക്ഷിത തടസ്സം ഉണ്ടായത്.റേസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അടുത്തിടെ അജിത് കുമാർ ദുബായിലെത്തിയത്. അടുത്തിടെ 2025-ലെ ’24H ദുബായ്’ (24H Dubai) എൻഡുറൻസ് റേസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ അദ്ദേഹം അന്താരാഷ്ട്ര റേസിംഗ് സർക്യൂട്ടിൽ…

Read More

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് നാളെ (മാർച്ച് 2) അവധി. ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. പൊങ്കാല നടക്കുന്ന മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കരമന, ഗവ. ബോയ്സ് ഹൈസ്‌കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്‌കൂൾ ചാല, ഗവ എൽ പി സ്‌കൂൾ ചാല, ഗവ….

Read More

റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ അന്ന് പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം. തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജിലായിരുന്നു റോബിന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. മത്സരിച്ചേക്കുമെന്ന സൂചന നല്‍കുന്ന വാര്‍ത്ത സ്റ്റോറിയായി പങ്കുവെയ്ക്കുകയുമായിരുന്നു….

Read More

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം; വി. ജോയ് വർക്കലയിൽ മത്സരിക്കും

സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ നിർണ്ണായകമായ അഴിച്ചുപണിക്ക് പാർട്ടി തീരുമാനിച്ചു. എ.എ. റഹീം എം.പിയെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാൻ ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കല നിയമസഭാ മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നേതൃമാറ്റം. വർക്കല എം.എൽ.എ കൂടിയായ വി. ജോയിയെ മാറ്റിനിർത്തിയാൽ മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന പാർട്ടിക്കുള്ളിലെ ആശങ്കയാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ. തുടഭരണം ലക്ഷ്യമിട്ട് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കുക എന്ന നയത്തിന്റെ…

Read More

വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നു

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമായി. ദുരന്തബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നു. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അതി വൈകാരികമായ കാഴ്ചകള്‍ക്കാണ് കല്‍പ്പറ്റയിലെ ബൈപ്പാസ് റോഡിലെ ടൗണ്‍ഷിപ്പ് സാക്ഷ്യം വഹിച്ചത്. വെറുതെ കല്ലുമാത്രം ഇട്ടുപോകുന്നവരല്ല തങ്ങളെന്നും, അത് വീടാവുമെന്നും അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ വീടെത്തുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial