Headlines

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിനേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായത്. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. ഇരുചക്രവാഹനങ്ങളിലാണ് വിജയ്‌യുടെ കാറിനെ ഇവർ പിന്തുടർന്നത്. ഇതിനിടെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിക്കുകയായിരുന്നുവെന്നാ ണ് വിവരം….

Read More

സീരിയലുകളിൽ ഭൂരിഭാഗവും അന്യഭാഷാപരമ്പരകളുടെ അനുവർത്തനങ്ങൾ; മൗലികമായ സൃഷ്‌ടികൾ വിരളം

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ട മലയാള പരമ്പരകളെ വിമർശിച്ച് പുരസ്ക‌ാര നിർണയ ജൂറി. ടെലിഫിലിമുകൾ പുലർത്തിയ നിലവാരം സീരിയലുകൾക്ക് ഉണ്ടായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. കഥാവിഭാഗത്തിൽ 13 ടെലിസീരിയലുകൾ, 34 ടെലിഫിലിമുകൾ, 10 കുട്ടികളുടെ ഹ്രസ്വചിത്രങ്ങൾ, 18 വിനോദപരിപാടികൾ, 6 കോമഡി പ്രോഗ്രാമുകൾ എന്നിങ്ങനെ 81 എൻട്രികളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ആവർത്തിച്ചു പഴകിയ പ്രമേയങ്ങളാണ് ഭൂരിഭാഗവും സീരിയലുകളും കൈകാര്യം ചെയ്തത്. സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളാക്കുന്ന പ്രവണത അതേപടി തുടരുന്നു. സീരിയലുകൾ കാലിക പ്രസക്തമായ മാറ്റങ്ങൾ പ്രമേയത്തിലും ഉള്ളടക്കത്തിലും കൊണ്ടുവരേണ്ടതുണ്ട്. സീരിയലുകളിൽ…

Read More

പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തിയ യുവതി ഭാര്യയുടെ ആഭരണങ്ങൾ കവർന്നു

തൃശൂർ :പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. പൂജാരിയായ കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്‌ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ആയിരുന്നു സംഭവം. വീട്ടിലെ ബെഡ്‌റൂമിലെ അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പൂജാരിയുടെ ഭാര്യയുടെ 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില…

Read More

കേസുകൾ സ്വയം വാദിക്കും തീവെട്ടി ബാബു; 120 ലേറെ മോഷണക്കേസ്, ഒടുവിൽ നാട്ടുകാർ കെണിവെച്ച് പിടികൂടി

തിരുവനന്തപുരം:മോഷണ ശ്രമത്തിനിടെ പെരും കളളൻ തീവെട്ടി ബാബു പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വീട്ടിൽ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സംസ്ഥ‌ാനത്തുടനീളം 120 ലേറെ മോഷണക്കേസുകളിൽ പ്രതിയാണ് തീവെട്ടി ബാബു. ഞായറാഴ്‌ച രാത്രി മോഷണത്തിനായി കണിയാപുരത്തെ ഒരു വീട്ടിൽക്കയറിയതാണ് തീവെട്ടി എന്നു വട്ടപ്പേരുളള ബാബു. വീടിൻറെ മുൻ വാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്‌ദം കേട്ട് വീട്ടുകാർ ഉണർന്നു. നാട്ടുകാർ കൂടി, അപകടം മണത്ത ബാബു ഓടി, ഒടുവിൽ അരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിനടുത്ത് ഒളിച്ചിരുന്ന ബാബുവിനെ…

Read More

സുഡിയോയുടെ പേരിൽ വ്യാജ ലിങ്കുകൾ; ജാഗ്രത നിർദേശിച്ച്‌ പൊലീസ്‌

കൊച്ചി: പ്രമുഖ വസ്‌ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരിൽ സമൂഹമാധ്യമങ്ങൾവഴി വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന്‌ കൊച്ചി സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്‌. വസ്‌ത്രങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നാണ്‌ പ്രചാരണം. സ‍ൗജന്യ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്യുന്നു. Beachesകമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ്/ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന്‌ പൊലീസ്‌ പറയുന്നു. യഥാർഥ വെബ്സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോർത്തുന്ന സൈബർ തട്ടിപ്പ് രീതിയായ ‘ഫിഷിങ്’ ആണിതെന്നും പൊലീസ്‌ വ്യക്തമാക്കി. ഇത്തരം ലിങ്ക് തുറക്കുന്നതും…

Read More

അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്: ഇന്ത്യൻ വംശജയായ വിദ്യാർഥിനി ഉൾപ്പെടെ നാല് പേർ മരിച്ചു

അമേരിക്കയിലെ ടെക്സസിലുള്ള ബാറിന് പുറത്ത് വെടിവയ്പ്. ആക്രമണത്തിൽ 21കാരിയായ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർഥിനിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ വിദ്യാർഥിനിയായ സവിത ഷാൻ ആണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജ. ബിരുദദാനത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനിടെയാണ് സവിതയുടെ മരണം.ഹാരിങ്ടൺ, ഷാൻ എന്നീ രണ്ട് പേരാണ് മരിച്ച മറ്റ് രണ്ട് പേരെന്ന് തിരിച്ചറിഞ്ഞതായി വാർത്താ സമ്മേളത്തിൽ ഓസ്റ്റിൻ പോലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് വെടിവെച്ചു കൊന്നു. സെനഗലിൽ…

Read More

നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം, ജാസ്ലിയ മരണത്തിലും മങ്ങാത്ത പുഞ്ചിരി ; സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം

വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ്…

Read More

ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ മരിച്ചു

   തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ മരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ജീവനൊടുക്കാൻ‌ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് മരണം സംഭവിച്ചത്. നളിനകുമാരിയുടെ ഭര്‍ത്താവ് ക്രിസ്തുദാസ് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിലെ…

Read More

പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ, മരണം അമ്മയും സഹോദരിയും ആറ്റുകാൽ പൊങ്കാലക്ക് പോയ സമയത്ത്

തിരുവനന്തപുരം : ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടിൽ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകൾ സനൂജ രാജനെയാണ് (17) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. നെല്ലിമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സനൂജ. അമ്മയുടെ സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാൽ കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ അച്ഛൻ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ സനൂജയെ കണ്ടെത്തുന്നത്.

Read More

ഇസ്‌കഫ് യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ എറണാകുളം ഗാന്ധി പ്രതിമയ്ക്ക് സമീപം യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം എം ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ലോക സമാധാനത്തിന് ഭീഷണിയാകുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേൽ, അമേരിക്കൻ സാമ്രാജിത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ ബി ആർ മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial