Headlines

പട്ടാപ്പകൽ ക്രൂര കവർച്ച; മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി 12 പവൻ സ്വർണം കവർന്നു; പ്രതികൾ പിടിയിൽ

        മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ പിടിയിൽ. തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭഗത്ത് സുധ ശങ്കർ, ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്‌മി എന്നിവരാണ് അറസ്റ്റിൽ ആയത്. പൂമ്മറ്റത്തിൽ മറിയാമ്മയെയാണ് ആക്രമിച്ചത്. 12 പവൻ മോഷണം പോയെന്നായിരുന്നു പരാതി.വയോധികയുടെ വായിൽ തുണി തിരുകി ശബ്‌ദം പുറത്തുവരാത്ത രീതിയിലാക്കിയ ശേഷമാണ് കയ്യിലും കഴുത്തിലും കിടന്ന സ്വർണാഭരണങ്ങൾ കവർന്നത്. കവർച്ചയ്ക്ക് ശേഷം തമിഴ്‌നാട് സ്വദേശിയായ വീട്ടുവേലക്കാരിയെ പൊലീസ്…

Read More

കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

ചെന്നൈ: നാടിനെയാകെ കണ്ണീരിലാഴ്ത്തി ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പന്തല്ലൂർ സ്വദേശിയായ 14 വയസ്സുകാരൻ മിസ്ഹബാണ് കാട്ടാനയുടെ മുന്നിൽപ്പെട്ട് കൊല്ലപ്പെട്ടത്. തമിഴ്നാട് ഗൂഡല്ലൂർ പാക്കണയിൽ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടൗണിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വഴിയിൽ വെച്ച് ആന ആക്രമിക്കുകയായിരുന്നു

Read More

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിഴിക്കോട്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കിനാലൂർ സ്വദേശിയായ അർഷാദ്, തലക്കുളത്തൂർ സ്വജേശിയായ സജീർ എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 17 വയസുകാരനാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഏപ്രില്‍ 30-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് പാളയം ജംഗ്ഷനില്‍ വച്ചാണ് അതിക്രമമുണ്ടായത്. 17 വയസുകാരനെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ആളൊഴിഞ്ഞ കടമുറിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്…

Read More

അബ്ദുല്‍ റഹീം ജയില്‍ മോചിതനായി, 20 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക്

റിയാദ്: സൗദി ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനായി. മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങി. സൗദി ഭരണകൂടം റഹീമിന്റെ എക്‌സിറ്റ് വിസയില്‍ ഒപ്പുവെച്ചു. കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ അവസാനിച്ചതോടെ അബ്ദുല്‍ റഹീം ഉടന്‍ നാട്ടിലെത്തിയേക്കും യാത്രയ്ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ച താല്‍ക്കാലിക പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് എക്സിറ്റിനായി അപേക്ഷ സമര്‍പ്പിച്ചത്. 2006 ഡിസംബര്‍ 24നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാവുന്നത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം…

Read More

പോലീസുകാരൻ്റെ വീട്ടിൽ നിറുത്തിയിരുന്ന ബൈക്ക് തീവച്ചു നശിപ്പിച്ച സംഭവം; രണ്ട് യുവതികൾ അറസ്‌റ്റിൽ

കൊല്ലം : പോലീസുകാരൻ്റെ വീട്ടിൽ നിറുത്തിയിരുന്ന ബൈക്ക് തീവച്ചു നശിപ്പിച്ച സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട്ടെ ആരതി, ഇടുക്കിയിലെ ഗായത്രി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനിതകളുടെ നേതൃത്വത്തിൽ ഇത്തരമൊരു കേസ് സംസ്ഥാനത്ത് അപൂർവ്വമാണ്. പോലീസ് കസ്റ്റഡിയിൽ ആയ ആരതിയെ വിഷം കഴിച്ച് ആവശയായ നിലയിൽ പോലീസ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറന്മുള സ്റ്റേഷനിലെ പോലീസുകാരനായ വിവേകിന്റെ വീട്ടിൽ നിർത്തിയിരുന്ന ബൈക്കാണ് ശനിയാഴ്‌ച രാത്രി യുവതികൾ തീവച്ചത്. കാർ ഷെഡ്ഡിൽ…

Read More

സിപിഐ  സംസ്ഥാന നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗൺസിലിൽ രൂക്ഷ വിമർശനം; സി കെ ചന്ദ്രപ്പന് ശേഷം പാർട്ടിക്ക് നല്ല സംസ്ഥാന സെക്രട്ടറിയില്ല

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗൺസിലിൽ കടുത്ത വിമർശനം. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും സ്ഥാനാർഥി നിർണയത്തിലും ഉണ്ടായ വീഴ്ചകളാണ് പരാജയത്തിന് കാരണമായതെന്ന് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സി.കെ ചന്ദ്രപ്പന് ശേഷം പാർട്ടിയെ ശക്തമായി നയിക്കാൻ കഴിയുന്ന സംസ്ഥാന സെക്രട്ടറിയെ സിപിഐയ്ക്ക് ലഭിച്ചിട്ടില്ലെന്ന വിമർശനവും ഉയർന്നു. നാദാപുരത്ത് സത്യൻ മൊകേരിയുടെ ഭാര്യ പി. വസന്തത്തെ സ്ഥാനാർഥിയാക്കിയ തീരുമാനം വലിയ തിരിച്ചടിക്ക് വഴിവെച്ചതായും, അത്തരം തീരുമാനങ്ങൾക്ക് പാർട്ടി നേതൃത്വം പിന്തുണ നൽകിയതായും…

Read More

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ…

Read More

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

       അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വർഷം തടവ് വിധിച്ചു. കേസിൽ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. 2018 ഫെബ്രുവരി 22നായിരുന്നു…

Read More

ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്

       ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. റിമാന്‍ഡ് ചെയ്യാന്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാനാണ് ഉത്തരവ്. കേസില്‍ സിപിഐഎം പ്രവര്‍ത്തകരായ 17 പേരാണ് പ്രതികള്‍. കഴിഞ്ഞ ആഴ്ചയാണ് ശുഹൈബ് വധക്കേസിലെ വിചാരണ തലശേരി അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. ഇതുവരെ രണ്ട് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ഇതുവരെ രണ്ട് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ശുഹൈബ് കൊല്ലപ്പെടുന്ന ദിവസം ഒപ്പമുണ്ടായിരുന്ന റിയാസിനെയാണ് ആദ്യം വിസ്തരിച്ചത്. ഒന്നു മുതല്‍…

Read More

രഹസ്യവിവരം കിട്ടി പൊലീസിൻ്റെ നീക്കം, ഇരുമ്പനത്തെ വീട് വളഞ്ഞ് പരിശോധിച്ചു; രണ്ട് പേർ ആറ് കിലോ കഞ്ചാവുമായി പിടിയിൽ

     കൊച്ചി : നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയാൻ പൊലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടെ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ മഹഫൂജ് എസ്.കെ (21), ഈമാൻ എസ്.കെ (23) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. മുർഷിദാബാദ് ജില്ലയിലെ കാസിപാറ സ്വദേശികളാണ് ഇരുവരും. ഇവർ സഹോദരങ്ങളാണെന്നും വിവരമുണ്ട്. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial