ഹൃദയാഘാതം; മലയാളി നഴ്സ് ഓസ്‌ട്രേലിയയിൽ മരിച്ചു

സിഡ്നി: ഓസ്ട്രേലിയയിൽ സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ല തോപ്പിൽ കളത്തിൽ ജിതിൻ ടി ജോര്‍ജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവരാണ് മക്കൾ. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു മിഷ. സംസ്കാരം പിന്നീട് നടക്കും.

Read More

നാല് ജില്ലകളിൽ ഇന്ന് കത്തിയെരിയുന്ന ചൂട്; ഈ ജില്ലകളിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ അന്തരീക്ഷ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർധിക്കും. അന്തരീക്ഷ താപനില കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ…

Read More

പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ, ഉപഭോക്താക്കള്‍ അറിയേണ്ട വിവരങ്ങളിങ്ങനെ

ദില്ലി : നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ. ഈ മാസം 29 വരെ നിശ്ചയിച്ച നിയന്ത്രങ്ങൾക്കുള്ള സമയപരിധിയാണ് അടുത്ത മാസം 15 വരെ നീട്ടിയത്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. പേയ്ടിഎം വാലറ്റും ഫാസ്ടാഗും റീചാർജ് ചെയ്യുന്നതിന് മാർച്ച് 15വരെ നിയന്ത്രണമില്ലെന്ന് ആർബിഐ അറിയിച്ചു. മാര്‍ച്ച് 15ന് ശേഷം വാലറ്റ് റീചാർജ് ചെയ്യാൻ കഴിയില്ല. 15 നു ശേഷവും വാലറ്റിലുള്ള തുക ഉപയോഗിക്കാനും പിൻവലിക്കാനും കഴിയും. ഉപഭോക്താക്കള്‍ക്കുള്ള സംശയ നിവാരണത്തിനായി ആർബിഐ…

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ വെമ്പല്ലൂർ എരട്ടോട് സ്വദേശി രാമന്റെ മകൻ രതീഷ്(22), കണ്ണന്നൂർ അമ്പാട് സ്വദേശി മാധവൻറെ മകൻ മിഥുൻ (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.15-ന് കൊടുവായൂർ – കാക്കയൂർ റോഡിൽ കാർഗിൽ ബസ് സ്റ്റോപ്പിനുസമീപത്താണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ഇരുവരും കാക്കയൂരിലേയ്ക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇരുവരേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും അപകടത്തെക്കുറിച്ച് വിശദാംശങ്ങൾ…

Read More

പാലോട് രവിയുടെ രാജിക്കത്ത് തള്ളാൻ കെപിസിസി നേതൃത്വം തീരുമാനിച്ചു

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജിക്കത്ത് കെപിസിസി നേതൃത്വം തള്ളി. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം രാജി വച്ചത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. എന്നാൽ രാജി തള്ളി ഇദ്ദേഹത്തോട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദ്ദേശം നൽകി. പാലോട് രാവിയുടെ സേവനം കണക്കിലെടുത്താണ് സ്ഥാനത്ത് തുടരാൻ അറിയിച്ചത്.പാലോട് രവിയുടെ രാജി വൈകാരിക പ്രതികരണമെന്ന് കെപിസിസി നേത്യത്വം വിലയിരുത്തി.

Read More

കാട്ടാന ആക്രമണം; വയനാട്ടിൽ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താൽ

കല്‍പ്പറ്റ: വയനാട്ടിൽ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താൽ. വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താലിന്…

Read More

പഞ്ചായത്ത് ഭരണം പോയി; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു

തിരുവനന്തപുരം: പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെയാണ് ഭരണം പോയത്. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പറഞ്ഞു.

Read More

ഉഡാൻ എന്ന ടെലിവിഷൻ ഷോയിലൂടെയും സർഫ് പരസ്യങ്ങളിൽ ലളിതാജിയായും ജനപ്രീതി നേടിയ നടി കവിതാ ചൗധരി അന്തരിച്ചു.

അമൃത്സർ: ‘ഉഡാൻ’ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയയായ നടി കവിത ചൗധരി(67) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം. വർഷങ്ങളായി കാൻസർ ബാധിതയായിരുന്നു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ദൂരദർശനിൽ 1989 സംപ്രേഷണം ചെയ്ത ഉഡാനിൽ ഐപിഎസ് ഓഫീസർ കല്യാണി സിങ് എന്ന കഥാപാത്രത്തെയാണ് കവിത ചൗധരി അവതരിപ്പിച്ചത്. ഉഡാന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തതും കവിതയാണ്. സർഫ് പരസ്യങ്ങളിൽ ലളിതാജി എന്ന കഥാപാത്രമായും കവിത ചൗധരി ജനശ്രദ്ധയാകർഷിച്ചു സിനിമ-ടെലിവിഷൻ രംഗത്തെ…

Read More

അടൂർ പ്രകാശിനായി ആറ്റിങ്ങലിൽ ചുവരെഴുത്ത്.

തിരുവനന്തപുരം :ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണ്ണയതിന്റെ അവസാന ലാപ്പിലാണ് മുന്നണികൾ. ഇതിന് മുന്നോടിയായി നിലവിലെ എം.പി ക്കായി ചുവരെഴുത്തിന് തുടക്കമിട്ട് പാർട്ടി പ്രവർത്തകർ രംഗത്ത്. ആറ്റിങ്ങൽ മണ്ഡലം ഉൾപ്പെട്ട അഞ്ചുതെങ്ങിലാണ് സംഭവം. അടൂർ പ്രകാശാണ് നിലവിലെ ഇവിടുത്തെ എം പി. അദ്ദേഹം തന്നെ വീണ്ടും മത്സര രംഗത്ത് ഉണ്ടാകുമെന്ന് അറിയിച്ചാണ് ചുവരെഴുത്ത് തുടങ്ങിയിട്ടുള്ളത്. അഞ്ചുതെങ് മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിലാണ് അടൂർ പ്രകാശിനായി ചുവരെഴുത്ത് നടത്തിയത്.2024 ൽ ഒരിക്കൽക്കൂടി അടൂർ പ്രകാശ് എന്ന തലക്കെട്ടിലാണ് ചുവരെഴുത്ത്. കോൺഗ്രസ്സ്…

Read More

വയനാട്ടില്‍ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ

വൈത്തിരി :മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ.പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.0.26 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.ഇയാൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എം‍ഡിഎംഎ ലഭിച്ചതെന്നാണ് ജയരാജ് പൊലീസിനോട് പറഞ്ഞത്.വൈത്തിരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു.ഷർട്ടിന്റെ പോക്കറ്റിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial