മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ

സ്പാനിഷ് പരിശീലകന്‍ മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനാകും. അഖിലേന്ത്യാ ഫെഡറേഷന്‍ യോഗത്തിലാണ് മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. നിലവിൽ എഫ്സി ഗോവയുടെ പരിശീലകനാണ് മനോലോ മാർക്കസ്.ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് മാർക്കസിന്റെ നിയമനം. നേരത്തെ ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായിരുന്നു മാർക്കസ്. ഐഎസ്എല്ലില്‍ എഫ് സി ഗോവയെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ മാര്‍ക്വേസ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനുമാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം.

Read More

പാകിസ്താനെ നേരിടാന്‍ ഇന്ത്യ; ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

കൊളംബോ: ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്‍പതാം പതിപ്പിന് ഇന്ന് ശ്രീലങ്കയില്‍ തുടക്കമാവും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാള്‍ മത്സരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്താനെ നേരിടും.രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനെത്തുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, യുഎഇ, നേപ്പാള്‍ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകള്‍. മലേഷ്യ, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയില്‍. രണ്ട്…

Read More

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ ടി20 ക്യാപ്റ്റൻ; സഞ്ജു ടി20 ടീമില്‍ മാത്രം

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കുമ്പോള്‍ ടി20 ടീമിന്‍റെ നായകനായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ എന്നതും ശ്രദ്ധേയമായി. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയും ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ട്.മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയുള്ളു. അതേസമയം റിഷഭ് പന്ത്…

Read More

ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാമത് തുടരും; സ്പെയ്നിന് മുന്നേറ്റം

സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന. കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തിയതോടെയാണ് ലയണൽ മെസ്സിയും സംഘവും ഒന്നാമത് തുടരുന്നത്. 1901 പോയിന്റോടെയാണ് അർജന്റീന ഒന്നാമത് തുടരുന്നത്. യൂറോ കപ്പിന്റെ സെമിയിലെത്തിയ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. 1854 പോയിന്റാണ് ഫ്രഞ്ച് സംഘത്തിനുള്ളത്.യൂറോ കപ്പിൽ ചാമ്പ്യന്മാരായ സ്പെയിൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമതെത്തി. 1835 പോയിന്റോടെയാണ് സ്പെയിൻ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർ‌ന്നത്. യൂറോ കപ്പിന്റെ ഫൈനൽ കളിച്ച ഇംഗ്ലണ്ട് നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു….

Read More

സ്പെയിൻ യൂറോ ചാമ്പ്യൻമാർ; കലാശപ്പോരിൽ ഇംഗ്ലണ്ടിനെ തകർത്ത് നാലാം കിരീടം

ബെര്‍ലിൻ: യുവേഫ യൂറോകപ്പ് കീരിടം ചൂടി സ്‌പെയിൻ. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് സ്പെയിൻ യൂറോ കപ്പിൽ നാലാം കിരീടമുയർത്തിയത്. നിക്കോ വില്ല്യംസും മികേല്‍ ഒയര്‍സവലും ആണ് സ്‌പെയിന് വേണ്ടി ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിനായി കോൾ പാല്‍മര്‍ ഗോള്‍ നേടി. തുടക്കം മുതല്‍ തന്നെ സ്‌പെയിന്‍ ആണ് കളം നിറഞ്ഞ് കളിച്ചത്. നാല് യൂറോ കിരീടങ്ങൾ നേടുന്ന ആദ്യ ടീം കൂടിയാണ് സ്പെയിൻ. ഒരു ഗോൾ പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി…

Read More

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്

      ലണ്ടന്‍ : വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ ഏഴാം സീഡ് ജാസ്മിന്‍ പൗളീനിയെ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രെജിക്കോവ കീഴടക്കിയത്. സ്‌കോര്‍: 6-2, 2-6, 6-4. 28-കാരിയായ താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍സ്ലാം നേട്ടവുമാണിത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവയ്‌ക്കെതിരേ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു പൗളീനി. എന്നാല്‍ മൂന്നാം സെറ്റില്‍ മികവ് പുറത്തെടുത്ത ക്രെജിക്കോവ ജയം സ്വന്തമാക്കുകയായിരുന്നു….

Read More

കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു; മെസിയും സംഘവും കോപ്പ അമേരിക്ക ഫൈനലിൽ

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്ബോൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി കടന്ന് ഫൈനലിൽ. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് മെസ്സിയും സംഘവും ഫൈനലിലെത്തിയത്. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസ് അനായാസം പന്ത്…

Read More

തകര്‍പ്പന്‍ ഗോളുമായി യമാലും ഒല്‍മോയും; ഫ്രാന്‍സിനെ തകര്‍ത്തു, സ്‌പെയിന്‍ യൂറോ കപ്പ് ഫൈനലില്‍

മ്യൂണിക്ക്: യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. യൂറോ ചരിത്രത്തിന്റെ ടീമിന്റെ അഞ്ചാം ഫൈനലും. മത്സരത്തില്‍ ലാമിന്‍ യമാല്‍, ഡാനി ഒല്‍മോ എന്നിവരാണ് സ്‌പെയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് സപെയിന്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതര്‍ലന്‍ഡ്സ്…

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻനായി ഗൗതം ഗംഭീറിനെ നിയമിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ഇന്ത്യൻ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേല്‍ക്കുക. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരുക. നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ…

Read More

ഹരാരെയിൽ ഇന്ത്യക്ക് കൂറ്റൻ ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 100 റണ്‍സ് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്. കന്നി സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെ (47 പന്തില്‍ 100) കരുത്തില്‍ 234 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. അഭിഷേകിന് പുറമെ റുതുരാജ് ഗെയ്കവാദ് (47 പന്തില്‍ 77), റിങ്കു സിംഗ് (22 പന്തില്‍ 48) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial