ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ; കെ എൽ രാഹുലിനെ ഒഴിവാക്കി

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തി. സഞ്ജുവും ഋഷഭ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഇതോടെ കെ.എൽ. രാഹുലിന് ടീമിൽ ഇടിമില്ലാതായി. അതേസമയം, ഫോമിലല്ലാത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യയെ കൂടാതെ ശിവം ദുബെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ടീമിലുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലിയും ഉൾപ്പെടുന്നു. ഓപ്പണരായി യശസ്വി ജയ്സ്വാളും എത്തി. മെട്രൊ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട്…

Read More

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

വെല്ലിങ്ടന്‍: ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാച്ചത്. ട്രാവലിങ് റിസര്‍വായി ഒരു താരവും ഉള്‍പ്പെട്ടിട്ടുണ്ട്. കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും. ടീം പ്രഖ്യാപനത്തില്‍ വലിയ അത്ഭുതങ്ങളില്ല. പതിവ് മുഖങ്ങള്‍ തന്നെയാണ് ടീമിലുള്ളത്. ഏകദിന ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ ഹീറോ രചിന്‍ രവീന്ദ്രയും ടീമിലുള്‍പ്പെട്ടു. നിലവിലെ ഐപിഎല്ലില്‍ മിന്നും ഫോമില്‍ പന്തെറിയുന്ന ട്രെന്റ് ബോള്‍ട്ടും ടീമിലുണ്ട്. ബെന്‍ സീര്‍സാണ് ട്രാവലിങ് റിസര്‍വ് താരം. ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, ട്രെന്റ്…

Read More

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 44 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാ വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ നിഗര്‍ സൂല്‍ത്താന(48 പന്തില്‍ 51) ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി നാല് ഓവര്‍ എറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി രേണുക ടാക്കൂര്‍ സിങ് മൂന്ന് വിക്കറ്റ് നേടി. പൂജ വസ്ത്രക്കര്‍ രണ്ടും ശ്രേയങ്ക പാട്ടീല്‍,…

Read More

ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

മുംബൈ: നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്‌തെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബര്‍ സെല്‍ നോട്ടിസ് അയച്ചു. ഏപ്രില്‍ 29ന് ഹാജരാകാനാണ് നിര്‍ദേശം. ബെറ്റിങ് ആപ്പ് മഹാദേവിന്റെ സബ്‌സിഡിയറി ആപ്പ് ആയ ഫെയര്‍ പ്ലേയിലൂടെ ഐപിഎല്‍ കാണുന്നതിനെ പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഏതാനും ഐപിഎല്‍ മത്സരങ്ങള്‍ ഈ ആപ്പിലൂടെ സംപ്രേഷണം ചെയ്‌തെന്നു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മാനേജരുടെ…

Read More

വിരമിക്കില്ല, ലോകകപ്പ് നേടണം’- രോഹിത് ശര്‍മ

മുംബൈ: വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ലോകകപ്പാണ് മുന്നില്‍ കാണുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് രോഹിതിന്റെ ശ്രദ്ധേയ പ്രതികരണം. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്ന ലക്ഷ്യവും നായകന്‍ പങ്കിട്ടു. ‘വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ശരിക്കും ആലോചിച്ചിട്ടില്ല. ജീവിതം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്നു പറയാന്‍ സാധിക്കുന്നതല്ലല്ലോ. ഇപ്പോഴും എനിക്ക് നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റ് തുടരുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് എന്താകും…

Read More

കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു

       കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു. 96 വയസായിരുന്നു. കൊച്ചി ഇളയ അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928-ലാണ് ജനനം. കേരളത്തിനായി 1952 മുതല്‍ 1970 വരെ രഞ്ജി ക്രിക്കറ്റില്‍ 55 മത്സരങ്ങളാണ് കളിച്ചത്. 1107 റണ്‍സും 125 വിക്കറ്റും സ്വന്തമാക്കി. ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്.

Read More

ഷമിയുടെ പകരക്കാരന്‍ മലയാളി താരം; സന്ദീപ് വാര്യര്‍ ഗുജറാത്ത് ടൈറ്റന്‍സിൽ

അഹമ്മദാബാദ്: പരിക്കേറ്റ് പുറത്തായ പേസര്‍ മുഹമ്മദ് ഷമിക്ക് പകരം മലയാളി താരം സന്ദീപ് വാര്യരെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ് ഷമി. സന്ദീപ് വാര്യര്‍ അഞ്ച് മത്സരങ്ങള്‍ നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. രണ്ട് വിക്കറ്റുകളും നേടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് ടീമുകളില്‍ താരം അംഗമായിരുന്നു. 50 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് സന്ദീപിനെ ഗുജറാത്ത് ടീമിലെത്തിച്ചത്. നാളെയാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങുന്നത്. 24നാണ് ഗുജറാത്തിന്റെ…

Read More

സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്; ഗോവയെ ഒരു ഗോളിന് കീഴടക്കി

ഇറ്റാനഗർ: സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് സർവീസസ്. സർവീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് പരാജയപ്പെടുത്തിയത്. യൂപിയയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും വാശിയോടെ പൊരുതിയെങ്കിലും ഗോവക്ക് ഗോൾ നേടാനായില്ല. മിസോറമിനെതിരായ സെമിയിൽ നിന്ന് ഒരു മാറ്റത്തോടെയാണ് സർവീസസ് കളത്തിലിറങ്ങിയത്. സെമിയിൽ 88-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ ഡിഫൻഡർ സോഥാൻപുയിയക്ക് പകരം വിവേകാനന്ദ സഗായരാജ് ആദ്യ ഇലവനിലെത്തി. മിഡ്ഫീൽഡർ ലോയ്ഡ്…

Read More

ട്വന്റി 20 ലോകക്കപ്പ് മത്സരങ്ങൾ ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം

ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയുമായി ഹോട്ട്സ്റ്റാർ ഇന്ത്യ. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാമെന്ന് കമ്പനി അറിയിച്ചു. ഡിസ്നി ഹോട്ട്സ്റ്റാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രമോ വീഡിയോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂൺ ഒന്ന് മുതലാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. ലോകകപ്പിൽ ജൂൺ അഞ്ചിന് അയർലൻഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഒമ്പതിന് പാകിസ്ഥാനേയും 12ന് അമേരിക്കയേയും ഇന്ത്യ നേരിടും. ഏകദിന ലോകകപ്പിന് പിന്നാലെ രോഹിത് ശർമ്മ തന്നെയാണ് ടി20 ലോകകപ്പിലും…

Read More

ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം; പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് മത്സര വിലക്ക്

ഡൽഹി: പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മത്സരത്തിൽ നിന്ന് വിലക്കി. സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് വിലക്കേർപ്പെടുത്തിയത്. ഇതിനൊപ്പം 10000 സൗദി റിയാല്‍ പിഴയായും ചുമത്തി. ഒരു മത്സരത്തിലാണ് ലീഗില്‍ അല്‍ നസ്‌ര്‍ ക്ലബിന്‍റെ താരമായ റോണോയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നടപടിയിൽ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial