മത്സരത്തിനിടെ ഇടിമിന്നലേറ്റു: ഫുട്‌ബോളർക്ക് ദാരുണാന്ത്യം

ജക്കാർത്ത: മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോളർക്ക് ദാരുണാന്ത്യം. മൈതാനത്ത് വെച്ചാണ് ഫുട്‌ബോളർക്ക് ഇടിമിന്നലേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പടിഞ്ഞാറൻ ജാവയിലെ സിൽവാങ്കി സ്റ്റേഡിയത്തിൽ ബാണ്ടുങ്ക് എഫ് സിയും സുബാങ് എഫ് സിയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.35-കാരനാണ് മരണപ്പെട്ടത്.പ്രതിരോധ നിര താരമായിരുന്നു അദ്ദേഹം. മിന്നലേറ്റ് മൈതാനത്ത് പിടഞ്ഞു വീണ ഇയാളെ സഹതാരങ്ങളും ഓഫീഷ്യൽസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്തോനേഷ്യൽ അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.അണ്ടർ 13 മത്സരത്തിനിടെയും ഒരു താരത്തിന് മിന്നലേറ്റിരുന്നു….

Read More

മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റും പരിശീലകനും വാഹനാപകടത്തില്‍ മരിച്ചു;
മാരത്തണ്‍ ഓട്ടത്തില്‍ ലോക റെക്കോഡിന് ഉടമയാണ്

നിലവിലെ മാരത്തൺ ലോക റെക്കോർഡ് ഉടമയായ കെനിയൻ അത്‌ലറ്റ് കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരണപ്പെട്ടു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എൽഡോറെറ്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും മരണപ്പെട്ടു. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വലിയ മരത്തിൽ ഇടിക്കുകയായിരുന്നു. 24 കാരനായ കെൽവിനാണ് വാഹനം ഓടിച്ചിരുന്നതെന്നും കെനിയൻ പൊലീസ് പറഞ്ഞു. കെനിയൻ…

Read More

ഏഷ്യൻ രാജാക്കന്മാരായി ഖത്തർ; ഫൈനലിൽ ജോർദാനെ തകർത്തു

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഖത്തറിന് കിരീടം. ഫൈനലിൽ ജോർദ്ദാനെ തകർത്താണ് കിരീട നേട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആതിഥേയരുടെ ജയം. അക്രം അഫീഫിൻ ഹാട്രിക്ക് നേടി. ഖത്തറിൻത് ഇത് രണ്ടാം കിരീട നേട്ടമാണ് ലഭിച്ച മൂന്ന് പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ചാണ് അക്രം അഫീഫിൻ്റെ ഹാട്രിക് മികവ് ഖത്തറിനെ തുണച്ചത്. 22-ാം മിനിറ്റിലായിരുന്നു ആദ്യ പെനാൽറ്റി. യാസൻ അൽ നഷ്ടത്തിലൂടെയാണ് ജോർദാന്റെ ആശ്വാസ ഗോൾ. രണ്ടാം പകുതിയിൽ 67-ാം മിനിറ്റിൽ നഷ്ടത്തിലൂടെ ജോർദാൻ സമനില നേടി. എന്നാൽ 73-ാം മിനിറ്റിൽ…

Read More

ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പാത്തും നിസ്സാങ്ക

പലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സാങ്ക ഇരട്ട സെഞ്ച്വറി നേടി . ഇതോടെ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി ഈ 25-കാരൻ. 210 റൺസിന് പുറത്താകാതെ നിന്ന ശ്രീലങ്ക 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 381 റൺസ് എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. 2000-ൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ 189 റൺസുമായി ഏറ്റവും ഉയർന്ന ഏകദിന വ്യക്തിഗത സ്‌കോർ…

Read More

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്: നായകൻ കുഞ്ചാക്കോ ബോബൻ, കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി:സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്‌സ് ടീമിനെ കുഞ്ചാക്കോ ബോബൻ നയിക്കും. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. എട്ട് ടീമുകളാണ് ടൂർണമെന്റിന്റെ്റെ ഭാഗമാവുക. കേരള സ്ട്രൈക്കേഴ്സിനെ കൂടാതെ തെലുഗു വാരിയേഴ്സ്, കർണാടക ബുൾഡോസേഴ്‌സ്, പഞ്ചാബ് ഡി ഷേർ, ബോജ്പുരി ദബാംഗ്‌സ്, ബംഗാൾ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഫെബ്രുവരി 23നാണ് ടൂർണമെന്റ് ആരംഭിക്കുക. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരാണ് ടീമിലെ മുൻനിര സിനിമാതാരങ്ങൾ. സംവിധായകൻ, ഗായകർ, സംഗീത…

Read More

ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ബുംറ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍

ന്യൂഡല്‍ഹി: ഐ.സി.സി.യുടെ ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ. ഇന്ത്യൻ താരം രവിചന്ദ്രന്‍ അശ്വിനെ മറികടന്നാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ പ്രത്യേകതയും ഇതിനുണ്ട്. ബുംറ ഇതാദ്യമായാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. നേരത്തേ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ സിങ് ബേദി എന്നിവര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. ഈ ഗണത്തിലേക്ക് ബുംറ കൂടി ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. ഇംഗ്ലണ്ടിനെതിരേ വിശാഖപട്ടണത്തു നടന്ന രണ്ടാം…

Read More

ഒരേ സമയം 10 പേരുമായി ചെസ് പോരാട്ടം; എല്ലാവരേയും വീഴ്ത്തി നൈജീരിയൻ താരം

പത്ത് എതിരാളികളെ ഒരേ സമയം നേരിട്ട്, പത്ത് പേരെയും വീഴ്ത്തി നൈജീരിയൻ ചെസ് താരം ടുൻഡെ ഒനാകോയ. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനായി നടത്തിയ പരിപാടിയാണ് ശ്രദ്ധേയമായത്. ഇതിന്റെ വീഡിയോ താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടു. വീഡിയോ വൈറലായി മാറുകയും ചെയ്തു. എതിരാളികളെ ചെസ് ബോർഡുകൾക്ക് മുന്നിൽ ഇരുത്തി എല്ലാ താരങ്ങൾക്കരികിലും നടന്നെത്തിയാണ് താരം മത്സരിച്ചത്. മത്സരം രണ്ട് മണിക്കൂർ നേരം കൊണ്ടു തീർക്കാനും നൈജീരിയൻ താരത്തിനു സാധിച്ചു. 100 വിദ്യാർഥികളുടെ പഠനത്തിനുള്ള പണം സമാഹരിക്കാൻ…

Read More

‘വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു’; വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി മേരി കോം

ന്യൂഡല്‍ഹി: വിരമിക്കല്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ബോക്‌സിങ് ഇതിഹാസം മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മേരി കോം പറഞ്ഞു. ”ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തത്. അത് പ്രഖ്യാപിക്കണമെന്ന് എനിക്കു തോന്നുമ്പോള്‍ ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടുവന്നു പറഞ്ഞോളാം. ഞാന്‍ വിരമിച്ചെന്ന രീതിയിലുള്ള ചില വാര്‍ത്തകള്‍ കണ്ടിരുന്നു. അതു ശരിയല്ല.” മേരി കോം വ്യക്തമാക്കി. ”ദീബ്രുഗഡിലെ ഒരു സ്‌കൂളിലെ പരിപാടിയില്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയാണു ഞാന്‍…

Read More

രാഷ്ട്രപതിയിൽ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മലയാളി താരം മുരളി ശ്രീശങ്കര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍. വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലുള്ള ഏക മലയാളി താരമാണ് മുരളി ശ്രീശങ്കര്‍. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. 26 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.

Read More

ഉത്തര്‍പ്രദേശ് – കേരളം രഞ്ജി ട്രോഫി മത്സരം സമനിലയില്‍

ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരം സമനിലയിലെത്തിച്ച് കേരളം. രണ്ടാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇരു ടീമും മൂന്ന് പോയന്റ് വീതം പങ്കുവെച്ചു. സ്‌കോര്‍: ഉത്തര്‍പ്രദേശ് – 302/10, 323/3 ഡിക്ലയേഡ്, കേരളം – 243/10, 72/2. രോഹന്‍ കുന്നുമ്മല്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനായി 42 റണ്‍സെടുത്തു. റോഹന്‍ പ്രേം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial