ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി ഫുട്ബോൾ താരം ലയണൽ മെസ്സി

ടൈംസ് മാഗസിന്റെ അത് ലറ്റ് ഓഫ് ദി ഇയർ ആയി ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു. ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്, നോർവേയുടെ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാലണ്ട് തുടങ്ങിയവരെ മറികടന്നാണ് മെസ്സിയുടെ ഈ സ്വപ്നനേട്ടം. അർജന്റീനയുടെയും മറ്റു ക്ലബ് പ്രകടനങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അർജന്റീനയെ 36 വർഷത്തിന് ശേഷം ലോക ചാമ്പ്യന്മാരാക്കുന്നതിലും പി.എസ്.ജിയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലുമെല്ലാം നിർണായക പങ്കുവഹിച്ച മെസിക്ക് മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി…

Read More

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശ്രേയങ്ക ആദ്യമായാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുന്നത്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനങ്ങള്‍ മലയാളി താരം മിന്നു മണിയ്ക്ക് ടീമിലെ ഇടം സ്ഥിരപ്പെടാന്‍ കാരണമായി. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു…

Read More

ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം ലയണൽ മെസ്സിക്ക് 

ഇന്റർ മിയാമിയിൽ ചേർന്നതിന് പിന്നാലെ ലയണൽ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സോക്കറിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതാണ് മെസ്സിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ക്ലബ്ബ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ്‌സ് കപ്പ് നേടുന്നത്. താരം ഇന്റർ മിയാമിയിലേക്ക് മാറിയതോടെ യുഎസിൽ കായികരംഗത്തെ അവബോധം വളർത്താനായെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാർഡുകളാണ് സൂപ്പർ താരത്തെ…

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടിക്കൊടുക്കാൻ ബിസിസിഐ സന്നദ്ധത പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിനു നൽകിയിരുന്ന ആദ്യ കരാർ. ഇതു പൂർത്തിയായ സാഹചര്യത്തിൽ, ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്റ്റർ വി.വി.എസ്. ലക്ഷ്മൺ ആണ് ഇന്ത്യൻ ടീമിനെ പരിശീലനച്ചുമതല വഹിക്കുന്നത്. അതേസമയം, ബിസിസിഐയുടെ വാഗ്ദാനം ദ്രാവിഡ് സ്വീകരിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി ദ്രാവിഡ് രൂപപ്പെടുത്തിയ ടീം…

Read More

ഗുജറാത്ത് ടൈറ്റൻസിനെ ഇനി ശുഭ്മാൻ ഗിൽ നയിക്കും; ഹാർദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യൻസിലേക്ക്

അഹമ്മദാബാദ്: ഐപിഎൽ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ നയിക്കും. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെപ്പോയതിനു പിന്നാലെയാണ് ഗുജറാത്ത് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്. 2022-ൽ നായകനായെത്തി ആദ്യ സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കുകയും അടുത്ത സീസണിൽ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാർദിക്കിന്റെ മികവ് ആവർത്തിക്കുക എന്നതായിരിക്കും വരുന്ന സീസണിൽ ഗില്ലിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി. ടൈറ്റൻസിനായി കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും…

Read More

ഇന്ത്യ- ഓസീസ് ടി-20 മത്സരം; കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തെ വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യ, ഓസ്ട്രേലിയ മത്സര വേദിയായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷൻ മാധ്യമങ്ങളെ അറിയിച്ചു. നവംബർ 26ന് വൈകുന്നേരം 7:00 മണിക്ക് നിശ്ചയിച്ചിരിക്കുന്ന മത്സരത്തിനായി ബാറ്റിംഗിന് അനുകൂലമായ വിക്കറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ മാധ്യമങ്ങളെ അറിയിച്ചു. ഇത് നാലാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം തയാറാവുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മറ്റൊരു അന്താരാഷ്ട്രമത്സരം എത്തുമ്പോൾ…

Read More

മാറക്കാനയിലും നാണംകെട്ട് ബ്രസീല്‍, ഹാട്രിക് തോല്‍വി; അര്‍ജന്‍റീനയുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്

മാറക്കാന: ഒരിടവേളയ്‌ക്ക് ശേഷം ബ്രസീലും അര്‍ജന്‍റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ാം മിനുറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്‍റീന എതിരാളികളുടെ തട്ടകത്തില്‍ 0-1ന്‍റെ ജയം സ്വന്തമാക്കി. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. ഗോളില്ലാ ആദ്യ പകുതിമാറക്കാനയില്‍ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിന് മുന്നിലാണ് ഒരിടവേളയ്‌ക്ക് ശേഷം ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിനീഷ്യസ്…

Read More

ഓസീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടമില്ല

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയത്….

Read More

ലോകകപ്പിലെ താരം വിരാട് കോലി; ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളുമാണ് താരം ഈ ലോകകപ്പിൽ സ്വന്തമാക്കിയത്

അഹമ്മദാബാദ് | ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ പൊരുതി വീണെങ്കിലും ലോകകപ്പിലെ താരമായി ഇന്ത്യൻ താരം വിരാട് കോലി. 11 മത്സരങ്ങളിൽ 95.62 ശരാശരിയിൽ 765 റൺസ് അടിച്ചുകൂട്ടിയാണ് കോലി ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളുമാണ് താരം ഈ ലോകകപ്പിൽ സ്വന്തമാക്കിയത്. 90 സ്ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ കോലി 63 പന്തിൽ 54 റൺസ് നേടി പുറത്താവുകയായിരുന്നു. ഇന്ത്യയെ ആറ് വിക്കറ്റിനു തകർത്തെറിത്താണ് ഓസ്ട്രേലിയ ആറാം ലോക…

Read More

കണ്ണീർക്കടലായി അഹമ്മദാബാദ് സ്റ്റേഡിയം; ഓസീസിനു മുന്നിൽ പൊരുതി വീണ് ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് ആറാം ലോക കിരീടം

അഹമ്മദാബാദ്: ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ജയിക്കാൻ 241 റൺസ് വേണ്ടിയിരുന്ന നാലു വിക്കറ്റ് നഷ്‌ടത്തിൽ 43 ഓവറിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയുടെ ആറാം കിരീട നേട്ടമാണിത്. തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം ടീമിനെ തിരിച്ചു കൊണ്ടു വന്ന ട്രാവിസ് ഹെഡിന്റെ സെഞ്ചറിയാണ് ഓസീസ് ജയത്തിൽ നിർണായകമായത്‌. ഹെഡ് 120 പന്തുകളിൽ നിന്നും 137 റൺസ് നേടി പുറത്തായി. 58 റൺസുമായി ലബുഷെയ്ൻ മികച്ച പിന്തുണ നൽകി. തുടക്കത്തിലെ തിരിച്ചടിക്കു ശേഷമാണ് ഓസ്ട്രേലിയ പൊരുതിക്കയറിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial