കേരളം സന്തോഷ് ട്രോഫി സെമിയിൽ

ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ. ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളത്തിന്റെ സെമിഫൈനൽ പ്രവേശനം. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം പകുതിയിലാണ് കേരളത്തിന്റെ വിജയഗോള്‍ പിറന്നത്. മത്സരത്തിന്റെ 72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് കേരളം സെമിയില്‍ എത്തിയത്.

Read More

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു; ഡിസംബർ 24 ന് വിവാഹം

ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശി വെങ്കടദത്ത സായിയാണ് വരൻ. സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറാണ് വെങ്കടദത്ത സായി. ഡിസംബർ 22-ന് രാജസ്ഥാനിലെ ഉദയ്‌പുരിൽ വിവാഹ ചടങ്ങുകളും 24-ന് ഹൈദരാബാദിൽ വിവാഹ സത്കാരവും നടക്കും. ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ട്. ഒരുമാസം മുൻപാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ അച്ഛനും മുൻ വോളിബോൾ താരവുമായ പി.വി. രമണ പറഞ്ഞു. രണ്ട് ഒളിമ്പിക് മെഡലുകൾക്കുടമയാണ് പി വി സിന്ധു. 2016,…

Read More

പതിമൂന്ന് വയസുകാരന്‍ വൈഭവ് സൂര്യവംശി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ; 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

ജിദ്ദ: പതിമൂന്ന് വയസുകാരന്‍ വൈഭവ് സൂര്യവംശിയെ ഐപിഎല്‍ താരലേലത്തില്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. വാശിയേറിയ ലേലം വിളിക്ക് ശേഷം 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമാണ് ബിഹാറില്‍ നിന്നുള്ള വൈഭവ് സൂര്യവംശി. ഹൈസ്‌കൂള്‍ ക്ലാസ് പിന്നിടും മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മികച്ച പ്രകടനം തെളിയിച്ചിരുന്നു വൈഭവ്. വാങ്ങിയത് രാജസ്ഥാനാണെങ്കിലും വൈഭവിനെ ഐപിഎല്ലിലേയ്ക്ക് സ്വാഗതം ചെയ്ത് മിക്ക ടീമുകളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്….

Read More

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. ബുമ്ര ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിലയുടെ ടോപ് സ്‌കോറര്‍….

Read More

കോഹ്ലിക്ക്  സെഞ്ചുറി ഓസ്ട്രേലിയക്ക് 534 റൺസ് വിജയ ലക്ഷ്യം

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റിന് 12 എന്ന നിലയിലാണ് ഓസ്ട്രേലിയ. ബൂംറ 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 7 വിക്കറ്റ് കൈവശമുള്ള ഓസ്ട്രേലിയക്ക് വിജയിക്കാൻ ഇനി 522 റൺസ് നേടണം.161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ…

Read More

മെസിയും സംഘവും കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് റിപോര്‍ട്ട്. കേരളത്തിലേക്ക് രണ്ട് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിയെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപോര്‍ട്ട്. മെസിയടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പമുണ്ടാകുമെന്നും ഇതിനായി ആവശ്യമുള്ള വമ്പിച്ച തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അര്‍ജന്റീന ടീമും ഏഷ്യയിലെ പ്രമുഖ ടീമുമായുള്ള മത്സരമായിരിക്കും നടക്കുക. ഏകദേശം നൂറു കോടിയുടെ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നുണ്ട്….

Read More

ബാലൺ ദ്യോർ സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്

പാരിസ്: ലോക ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്‌കാരമായ പുരുഷവിഭാഗത്തിലെ ബാലൺ ദ്യോർ ഇത്തവണ സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്. പുരസ്കാരത്തിന് ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന റയൽ മാഡ്രിഡിൻ്റെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറി പിന്തള്ളിയാണ് റോഡ്രി ബാലൺ ദ്യോറിനായി തിരഞ്ഞെടുത്തത്.മികച്ച ക്ലബ്ബായി നിലവിലെ ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് തിരഞ്ഞെടുക്കപ്പെട്ടു. കാ‍ർലോ ആഞ്ചലോട്ടിയാണ് ഈ വർഷത്തെ മികച്ച കോച്ച്. സ്പെയ്നിൻ്റെ കൗമാരവിസ്മയം ലാമിൻ യമാലാണ് ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. അർ‌ജന്റീനയുടെ എമിലിയാനോ മാ‍ർട്ടിനസിനാണ്…

Read More

വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻ‌ഡ്  ചാംപ്യന്മാർ;ദക്ഷിണാഫ്രിക്കയെ 32 റൺസിന് പരാജയപ്പെടുത്തി

വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻ‌ഡ് വനിതകൾ ചാംപ്യന്മാർ. ദക്ഷിണാഫ്രിക്കൻ വനിതകളെ 32 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ലോകചാംപ്യന്മാരായത്. ജൂണിൽ പുരുഷ ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയോട് എയ്ഡാൻ മാക്രത്തിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ടീം പരാജയപ്പെട്ടിരുന്നു. നാല് മാസത്തിന് ശേഷം വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിലും ദക്ഷിണാഫ്രിക്കൻ ടീം നിർഭാഗ്യത്തിന്റെ കാലി‍ൽ തട്ടി വീഴുകയാണ്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ഫീൽഡിങ് തിരഞ്ഞെടുത്തു. അമേലിയ കേർ 43, ബ്രൂക്ക് ഹാലിഡെയ് 38, സൂസി ബേറ്റ്സ്…

Read More

ഓസ്ട്രേലിയയോട് ഒമ്പത് റൺസിന് തോറ്റു; ഇന്ത്യയുടെ സെമി പ്രതീക്ഷ തുലാസിൽ

ഷാര്‍ജ: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയയോട് തോല്‍വി വഴങ്ങി ഇന്ത്യ. ഇതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ തുലാസിലായി. മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഓസീസ് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചുളളു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താവാതെ നേടിയ 54 റണ്‍സ് ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. തോല്‍വിയുടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ വിരാമമായി. വരുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ…

Read More

ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ;വിജയം നേടിയത് 2 ദിവസം കൊണ്ട്

കാന്‍പുര്‍: മഴ തകർത്ത സ്വപ്നത്തിലേക്ക് ആവേശകരമായ കുതിപ്പ്, ഒടുവിൽ അവിസ്മരണീയമായ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 146 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ഏവരും സമനിലയെന്ന് ഉറപ്പിച്ച മത്സരം രണ്ടാം സെഷനില്‍ തന്നെ പിടിച്ചെടുത്തത്. 95 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial