പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ റെക്കോഡ് മഴ; നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിന്റെ ഫലമായി പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴ പെയ്തു. പുതുച്ചേരിയില് റെക്കോഡ് മഴയാണ് പെയ്തത്. വിഴുപ്പുറത്തെ മൈലത്ത് 24 മണിക്കൂറിൽ 50 സെന്റിമീറ്റര് മഴ ലഭിച്ചു. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. മഴ കനത്തതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറുകയും രക്ഷാപ്രവര്ത്തനത്തിനായി സൈന്യം ഇറങ്ങി. ഇന്ന് രാത്രി വരെ…

