Headlines

വേനല്‍ മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ഇന്ന് രണ്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലേര്‍ട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മേയ് 10 മുതല്‍ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…

Read More

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉ‌യർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. എന്നാൽ സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നും കാലാവസ്ഥ പ്രവചനമുണ്ട്. ഇന്ന് ഒരു ജില്ലയിലും നിലവിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് കണക്കിലെടുത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിലും സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ചു വരെ താപനില ഉയരും. തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം,…

Read More

വേനല്‍മഴ ഇന്നുമുതല്‍ സജീവമാകും , മലപ്പുറം ഉൾപ്പെടെ രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ ആരംഭിക്കും . ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വടക്കന്‍ കേരളത്തിലാകും മഴ കൂടുതല്‍ സജീവമാകുകയെന്നാണ് വിലയിരുത്തല്‍. മഴയ്‌ക്കൊപ്പം, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് വേനൽ മഴയെത്തും; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ 11 ജില്ലകളിൽ ഇന്ന് മഴയ്ക്ക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതകൾ പ്രവചിരുന്നു. അഞ്ചാം തീയതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേശങ്ങളിൽ…

Read More

പാലക്കാട് ജില്ലക്ക് പുറമെ തൃശൂരിലും ഉഷ്ണ തരംഗം; അതീവ ജാഗ്രത വേണമെന്ന് നിര്‍ദേശം

തൃശൂര്‍: പാലക്കാട് ജില്ലക്ക് പിന്നാലെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെ രാജന്‍. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വൈകുന്നേരം പുറപ്പെടുവിച്ച താപനില കണക്കുപ്രകാരം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി അറിയിച്ചു ‘പൊതുജനങ്ങള്‍ വേണ്ട ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ…

Read More

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം….

Read More

12 ജില്ലകളിൽ താപനില ഉയരും; ഉഷ്ണതരംഗ മുന്നറിയിപ്പും; അതീവ ജാഗ്രത വേണ്ട സാഹചര്യമെന്ന് ദുരന്തനിവാരണ അതോറിറ്റി

പാലക്കാട്: കേരളത്തിലെ 12 ജില്ലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധരണയേക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഞയറാഴ്ച്ചവരെ ചൂട് കൂടുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ…

Read More

മിന്നലിന്റെ അകമ്പടിയോടെ മഴ എത്തും; കേരളത്തിൽ ഇന്നും നാളെയും മഴ പെയ്യുക ഈ ജില്ലകളിൽ..

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെറ്റയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. നേരത്തേ ഇന്ന് കേരളത്തിൽ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. 25ന് തിരുവനന്തപുരം,…

Read More

ശനിയാഴ്ച വരെ കൊടുംചൂട് തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂട് കൂടുന്നു. വരുന്ന ശനിയാഴ്ച വരെ കൊടും ചൂട് തുടരാനാണ് സാധ്യത. ഇത് സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ കനത്ത ചൂടിന്റെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില…

Read More

കൊടും ചൂടിന് മാറ്റമുണ്ടാകില്ല; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് 12 ജില്ലകളിൽ. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ജില്ലകളിൽ താപനില ഉയരും. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial