റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വാൻസ്; ഔദ്യോഗിക പ്രഖ്യാപനം
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഓഹായോ സെനറ്റർ ജെഡി വാൻസിനേയും പ്രഖ്യാപിച്ചു. കൺവെൻഷനിൽ ഇരുവർക്കും വ്യക്തമായ പിന്തുണ ലഭിച്ചതോടെയാണ് പ്രഖ്യാപനം. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡബ് ബേർഗം എന്നിവരെ പിന്തള്ളിയാണ് 39കാരനായ വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നത് നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ്…

