കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യമുന്നയിച്ച് ആത്മഹത്യാ ശ്രമം നടത്തി കോണ്‍ഗ്രസ് പ്രവര്ത്തകന്. കുറുപ്പുംതുറയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസാണ് ആത്മഹത്യാ ശ്രമം നടത്തിയത്. തലയില്‍ പെട്രോളൊഴിച്ചായിരുന്നു പൊതു ജനമധ്യത്തില്‍ നിന്ന് ഇയാള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ആളുകള്‍ സംഭവം പോലിസിനെ അറിയിച്ചു. പോലിസെത്തുകയും അദ്ദേഹത്തെ അനുനയിപ്പിക്കുകയുമായിരുന്നു.


