പിഎം ശ്രീ പദ്ധതിയിൽ കോൺഗ്രസിൽ ഭിന്നത; പിന്മാറില്ലെന്ന് മുഖ്യമന്ത്രി, നിലപാട് കടുപ്പിച്ച് ഒരു വിഭാഗം നേതാക്കൾ


സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി ഭാരവാഹി യോഗത്തിൽ ശക്തമായ എതിർപ്പ്. പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന് ഈ നിലപാട് ഗുണം ചെയ്ത‌തായി നേതാക്കൾ ചൂണ്ടിക്കാട്ടി.
എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉറച്ചുനിൽക്കുന്നത്. മറ്റ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.
കേന്ദ്ര സർക്കാരിന് മുന്നിൽ ആവശ്യമായ ഉപാധികൾ വച്ചുകൊണ്ട് മാത്രമാകും പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: