ഇന്റര്‍നെറ്റ് ഇല്ലാതെയും റീലുകള്‍ കാണാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ വലിയ പങ്ക് വഹിക്കുന്ന റീലുകള്‍ ഇനി ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിലും കാണാനാകുന്ന സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത ഇടങ്ങളില്‍ റീലുകള്‍ ലോഡ് ചെയ്യാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഈ പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്. പുതിയ സംവിധാനപ്രകാരം, ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ സമയങ്ങളില്‍ റീലുകള്‍ സ്വമേധയാ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനാകും. തുടര്‍ന്ന് നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോലും ഈ ഡൗണ്‍ലോഡ് ചെയ്ത റീലുകള്‍ എളുപ്പത്തില്‍ കാണാന്‍ സാധിക്കും. ഓഫ്‌ലൈന്‍ ഉപയോഗത്തിനായി 10, 30,…

