വയോധികയുടെ സ്വർണമാലയുമായി ഹോം നഴ്‌സ് മുങ്ങി; മഹേശ്വരി മാല കവർന്നത് മുടി ഡൈ ചെയ്ത് തരാമെന്ന് പറഞ്ഞ്
കോഴിക്കോട്: രോഗിയെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് സ്വർണമാലയുമായി കടന്നുകളഞ്ഞു. പാലക്കാട് ചിറ്റൂര്‍ കൊടുമ്പ് സ്വദേശി മഹേശ്വരി(42) ആണ് വയോധികയുടെ 2 പവൻ സ്വര്‍ണമാലയുമായി മുങ്ങിയത്. അസുഖബാധിതനായി കിടക്കുന്ന വയോധികയുടെ ഭർത്താവായ ചീര്‍ക്കോളി രാഘവന്‍ നായരെ പരിചരിക്കാന്‍ എത്തിയതായിരുന്നു ഇവർ. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. ഹോം നഴ്‌സായി ജോലി ചെയ്തുവരുന്നക്കെതിരെയാണ് വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബാലുശ്ശേരിയിലെ സ്വകാര്യ ഏജന്‍സി മുഖാന്തിരം കഴിഞ്ഞ മെയ് 12നാണ് മഹേശ്വരി ഈ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെ രാഘവന്‍നായരുടെ ഭാര്യ ജാനു…

