Headlines

ബിസിനസ് വഞ്ചനാ കേസ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍;
ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളിലും കുറ്റക്കാരനെന്നാണ് ന്യൂയോര്‍ക്ക് ജൂറിയുടെ കണ്ടെത്തല്‍.

ന്യൂയോര്‍ക്ക്: പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായി ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നുമുള്ള കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളിലും കുറ്റക്കാരനെന്നാണ് ന്യൂയോര്‍ക്ക് ജൂറിയുടെ കണ്ടെത്തല്‍. ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. 12 അംഗ ജൂറി രണ്ട് ദിവസങ്ങളിലായി വാദം കേട്ടതിന് ശേഷമാണ് വിധി വന്നത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം…

Read More

ശക്തമായ പടിഞ്ഞാറന്‍ കാറ്റ്; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെയും കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ അടുത്ത ഏഴുദിവസം സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യത. തിങ്കള്‍വരെ തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നല്‍, ഉയര്‍ന്ന തിരമാല, കടലാക്രമണം എന്നിവയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് മീന്‍പിടിത്തം പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രവചിച്ചതിലും ഒരു ദിവസം മുമ്പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്. ഇക്കാര്യം കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടയൊണ് കേരള…

Read More

ലൈംഗികപീഡനത്തിന് ഇരകളാക്കിയത് ഇരുന്നൂറോളം സ്ത്രീകളെ; രാജ്യത്ത് തിരിച്ചെത്തിയ പ്രജ്വൽ രേവണ്ണ എംപിയെ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്തു

ബെംഗളുരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണ എംപി തിരിച്ചെത്തിയതോടെ വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റിലായി. ജർമനിയിൽ നിന്നും ഇന്നു പുലർച്ചെ ഒരുമണിയോടെ ബെംഗളുരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ അന്വേഷണ സംഘം കാത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് പ്രജ്വലിനെ കാത്ത് ബെംഗളുരു വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നത് 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ചു….

Read More

അത്താഴം വിളമ്പി നൽകിയില്ല; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യ അത്താഴം വിളമ്പി നൽകാത്തവന്റെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ പുഷ്പലത(35)യാണ് കൊല്ലപ്പെട്ടത്. തടിമില്ല് ജീവനക്കാരനായ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പതിവായുണ്ടാകുന്ന വഴക്ക് ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. തുടർന്നാണ് തൊലിയുരിഞ്ഞത്. സംഭവം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസുള്ള മകന്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ഇവരുടെ താമസം. കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ…

Read More

ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

ഹരിപ്പാട്: വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി കാഞ്ഞിരം കുന്നേൽ സുബിൻ (37) ആണ് പ്രതി. പോക്സോ കേസിൽ ഇയാളെ കനകക്കുന്ന് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആയിരുന്നു നഗ്നതാ പ്രദർശനം. മുതുകുളം, പുല്ലുകുളങ്ങര പ്രദേശങ്ങളിൽ ഇട റോഡുകളിൽ കൂടി പോകുന്ന പെൺകുട്ടികളെ സ്ഥിരമായി പ്രതി ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ് എച്ച് ഒ എസ് അനൂപിന്റെ നേതൃത്വത്തിൽ എസ്. ഐ. സന്തോഷ്,…

Read More

നായ കടിച്ചതറിഞ്ഞല്ല, വീണതിന്റെ പാടുകളെന്ന് കരുതി; ഹരിപ്പാട് പേവിഷബാധയേറ്റ് 8 വയസുകാരൻ മരിച്ചു

ഹരിപ്പാട്: ആലപ്പുഴയില്‍ പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ (8) ആണ് മരിച്ചത്. ഏപ്രില്‍ 23-ന് തെരുവുനായ ഒരു സൈക്കിള്‍ യാത്രികനെ കടിക്കാനായി ശ്രമിച്ചപ്പോള്‍ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനായി ദേവനാരായണന്‍ തന്റെ കയ്യിലിരുന്ന ബോളുകൊണ്ട് നായയെ എറിഞ്ഞു. ഇതിനെ തുടര്‍ന്ന് ദേവനാരായണന്റെ നേര്‍ക്ക് നായ തിരിയുകയും നായയില്‍നിന്ന് രക്ഷപ്പെടാനായി കുട്ടി ഓടുന്നതിനിടെ ഓടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസ തടസം നേരിട്ടിരുന്നു ഇതിന് ചികിത്സ തേടുകയും ചെയ്തിരുന്നു….

Read More

തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഇഹ്സാന്‍ (15), മുഹമ്മദ് ബിലാല്‍ (15) എന്നിവരാണ് മരിച്ചത്. നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. പറക്കോട്ട് കുളത്തില്‍ വൈകീട്ട് കുളിക്കാനിറങ്ങിയതായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല Share on FacebookTweetFollow us

Read More

ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമയെ വെടിവച്ചു കൊന്നു; അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം

മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈ കോടതി വ്യാഴാഴ്ച ആണ് ഇയാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2001 ല്‍ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ആണ് വിധി വന്നിരിക്കുന്നത്. മഹാരാഷ്ട്ര കൺട്രോള്‍ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിനു (എംസിഒസിഎ) കീഴിലുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2001 മേയ് നാലിനാണ് ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയെ, ഇതേ ഹോട്ടലിന്റെ ഒന്നാം നിലയിൽ വച്ച്…

Read More

സ്ത്രീവേഷത്തിൽ ട്രെയിനിൽ മോഷണം; അസം സ്വദേശി അറസ്റ്റിൽ

കൊച്ചി: സ്ത്രീവേഷം ധരിച്ചെത്തി ട്രെയിനിൽ മോഷണം. അസം താസ് പൂർ സ്വദേശി അസദുൽ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികൾക്കായി തെരച്ചിൽ തുടരുകയാണ് ആലുവ പൊലീസ്. നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് സംഘം കവ‍ന്നത്. നാട്ടിലേക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു സുഹൈൽ. പാസ്പോ‍ർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ പ്രധാന രേഖകൾ ബാഗിലുണ്ടായിരുന്നു Share on FacebookTweetFollow us

Read More

മാവേലി സ്റ്റോറിൽ നടത്തിയത് ലക്ഷങ്ങളുടെ ക്രമക്കേട്; ജീവനക്കാരന് 12 വർഷം കഠിന തടവും 5,68,000 രൂപ പിഴയും

പത്തനംതിട്ട: മാവേലി സ്റ്റോറിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ ഷോപ്പ് ഇൻ ചാർജിന് 12 വർഷം കഠിന തടവും 5,68,000 രൂപ പിഴയും വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. പത്തനംതിട്ട സീതത്തോട് മാവേലി സ്റ്റോറിൽ അഴിമതി നടത്തിയ കേസിൽ ജി തുളസീധരൻ (65) എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. സീതത്തോട് മാവേലി സ്റ്റോറിൽ 2007 – 2008 കാലഘട്ടത്തിൽ അസിസ്റ്റന്റ് സെയിൽസ്മാൻ ആൻഡ് ഷോപ്പ് ഇൻ ചാർജ് ആയി ചുമതല വഹിച്ചയാളാണ് ജി തുളസീധരൻ. ഇയാൾ മാവേലി സ്റ്റോറിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial