ഇനിയും കഥ തുടരും…
ഒന്നും അവസാനിച്ചിട്ടില്ല,
കൊല്ലപ്പെട്ടത് 500 അമേരിക്കൻ സൈനികർ. ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും ഇറാൻ
യുദ്ധം ആരംഭിച്ച് അഞ്ച് ദിവസത്തിനിടെ 500 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കി ഇറാൻ. ആറ് സൈനികർ കൊല്ലപ്പെട്ടു എന്ന അമേരിക്കയുടെ വാദത്തിനിടെയാണ് ഇറാൻ സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കണക്കുമായി രംഗത്ത് വന്നിരിക്കുന്നത്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. യുദ്ധത്തിൽ പ്രവേശിക്കാനുള്ള വാഷിംഗ്‌ടണിന്റെ തീരുമാനം രൂപപ്പെടുത്താൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിച്ചുവെന്ന് ആരോപിക്കുകയും…

