ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. മുക്കം പിസി ജംഗ്ഷനിൽ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Share on FacebookTweetFollow us

