വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി; യുവാവ് എക്സൈസിന്റെ പിടിയിൽ
അടൂർ: വാടകവീട്ടിൽ നിന്നും കഞ്ചാവുമായി മുപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ. അടൂർ ഏഴംകുളം പുതുമല സുബിൻ ഭവനത്തിൽ വിപിൻ രാജ് (അമ്പിളി 32) ആണ് അറസ്റ്റിലായത്. അടൂർ റേഞ്ച് എക്സൈസിന്റെ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 1.6 കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. വിപിൻ രാജ് വാടകയ്ക്ക് താമസിച്ചിരുന്ന ചാക്കാല മുക്കിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.സഹീർ ഷായുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. Share on FacebookTweetFollow us

