ചക്കയിടാൻ കയറി; പ്ലാവിൽ നിന്നു വീണ് യുവാവിനു ദാരുണാന്ത്യം
കോഴിക്കോട്: ചക്കയിടാൻ കയറിയ യുവാവ് പ്ലാവിൽ നിന്നു വീണ് മരിച്ചു. കോഴിക്കോട് കൊടുവള്ളിയിലാണ് അപകടം. ഒതയോത്ത് കണക്കനാംകുന്നുമ്മൽ സിവി ബഷീർ (39) ആണ് മരിച്ചത്. പ്ലാവിൽ കയറി ചക്കയിടുന്നതിനിടെ തോട്ടിയിൽ ഘടിപ്പിച്ച കത്തി ബഷീറിന്റെ ദേഹത്തു വീണു. ഇതോടെ നില തെറ്റി ബഷീർ താഴേക്ക് പതിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല Share on FacebookTweetFollow us

