സംസ്ഥാനത്ത് കനത്ത ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രിയും പകലും ഒരുപോലെ കൊടും ചൂടില്‍ വെന്തുരുകുകയാണ് സംസ്ഥാനം. എല്ലാ ജില്ലകളിലെയും താപനില 35 ഡിഗ്രിക്ക് മുകളിലാണ്. തുടര്‍ച്ചയായി പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടരുകയാണ്. കൊല്ലത്തും തൃശ്ശൂരും 39 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും…

Read More

കേരള സര്‍ക്കാരിന്റെ പാഠപുസ്തകമെന്ന് പറഞ്ഞ് വ്യാജ പ്രചരണം; ഡി ജി പിയ്ക്ക് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പാഠപുസ്തകം എന്ന നിലയില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ ഡി ജി പിയ്ക്ക് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതി മന്ത്രി ചൂണ്ടിക്കാട്ടി. ‘Mr Sinha’ എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്സ് പ്ലാറ്റ്ഫോമില്‍ കേരള സര്‍ക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനും കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള…

Read More

കോഴിക്കോട് ഒന്നരവയസുകാരി വീട്ടില്‍ മരിച്ചനിലയില്‍; അമ്മയെ കസ്റ്റഡിയിലെടുത്തത് പോലീസ്

കോഴിക്കോട്: മണിയൂരില്‍ ഒന്നരവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍. അട്ടക്കുണ്ട് കോട്ടയില്‍താഴെ ആയിഷ സിയ എന്ന കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസ(28)യെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. മണിയൂര്‍ അട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഫായിസയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

മുന്‍ എംഎല്‍എ സിപിഎമ്മിലേക്ക്; സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു

മൂന്നാര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ ഇടുക്കിയില്‍ നിന്നാണ് സുലൈമാന്‍ റാവുത്തല്‍ നിയമസഭയിലെത്തിയത്.1982ല്‍ ആദ്യതവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.82ലും 87ലും 2001ലും മത്സരിച്ചെങ്കിലും ജയിക്കാനായില്ല. Share on FacebookTweetFollow us

Read More

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് 8 കുട്ടികൾക്ക് ദാരുണാന്ത്യം; പതിനഞ്ച് കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിയാന: ഹരിയാനയിൽ വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂൾ ബസ് കീഴ്മേൽ മറിഞ്ഞ് അപകടം. 8 കുട്ടികൾ അപകടത്തിൽ മരിച്ചു. പതിനഞ്ച് പേർക്ക് അപകടത്തിൽ ഗുരുതര പരിക്കുണ്ട്. ബസ് ഓവർടേക് ചെയ്യുമ്പോൾ അമിതവേഗതയിലയിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 35 മുതൽ 40 ഓളം കുട്ടികൾ ബേസിൽ ഉണ്ടായൊരുന്നെന്നാണ് സൂചന. സ്കൂൾ ബസിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു. 2018-ല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ് Share on…

Read More

പിവി അൻവറിന്റെ റിസോർട്ടിലെ ലഹരി പാർട്ടി: കേസിൽ നിന്നും അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കും, ഹൈക്കോടതി നിർദ്ദേശം

കൊച്ചി : പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും കെട്ടിട ഉടമയായ  അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടൽ. കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു Share on FacebookTweetFollow us

Read More

സഹോദരങ്ങൾ തമ്മിലുള്ള തർക്കം തടയാൻ ശ്രമിച്ച അയൽവാസിക്ക് വെട്ടേറ്റു;സംഭവം ഒതളൂരിൽ

മലപ്പുറം: ഒതളൂരിൽ സഹോദരൻമാർ തമ്മിൽഉണ്ടായ സംഘർഷം തടയാൻ ശ്രമിച്ച അയൽവാസിക്ക് വെട്ടേറ്റു.ഒതളൂർ തൈക്കൂട്ട് നവാസ് (49)നാണ് വെട്ടേറ്റത്.ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.ഒതളൂർ റേഷൻ കടക്ക് സമീപം താമസിക്കുന്ന സഹോദരങ്ങളായ സതീഷ്,സന്തോഷ് എന്നിവർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും തുടർന്ന് സതീഷ് വാക്കത്തി ഉപയോഗിച്ച് സന്തോഷിനെ വെട്ടാൻ ശ്രമിക്കുകയുമായിരുന്നു.സംഭവം അറിഞ്ഞ് എത്തിയ സമീപവാസിയായ നവാസ് അക്രമം തടയാൻ ശ്രമിച്ചതോടെ നവാസിന് വെട്ടേൽക്കുകയായിരുന്നു.ഇടത് കയ്യിലെ വിരലുകൾക്ക് സാരമായി പരിക്കേറ്റ നവാസിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതിയായ സതീഷിനെ…

Read More

സിപിഎമ്മിൽ പൊട്ടിത്തെറി; കായംകുളത്ത് രണ്ട് നേതാക്കൾ പാർട്ടി വിട്ടു

ആലപ്പുഴ: കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് പാർട്ടി വിട്ട് രണ്ട് നേതാക്കൾ. വിഭാഗീയതയിൽ മനം നൊന്താണ് രാജിയെന്ന് രാജിവച്ച ഏരിയ കമ്മറ്റി അംഗവും മുൻ ഏരിയ കമ്മറ്റി അംഗവും രാജിക്കത്തിൽ പറയുന്നു. ഏരിയ കമ്മിറ്റി അംഗമായ കെ എൽ പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗമായ ബി ജയചന്ദ്രനുമാണ് രാജി വച്ചത്. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. രാജിക്കത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാൻ അടക്കമുള്ളവർ വിഭാഗീയത വളർത്തുന്നുവെന്നും,…

Read More

കൊച്ചിയിലെ വനിതാ ഹോസ്റ്റലിൽ ഇരുപത്തിരണ്ടുകാരിക്ക് ക്രൂരമർദ്ദനം; എട്ട് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: വനിതാ ഹോസ്റ്റലിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയിൽ എട്ട് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു. കലൂർ ലിങ്ക് റോഡിൽ പ്രവർത്തിക്കുന്ന വനിതാഹോസ്റ്റലിലെ അന്തേവാസികൾക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന വയനാട് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ഹോസ്റ്റലിന് പുറത്ത് രാത്രിയിൽ യുവാക്കൾ തമ്മിൽ നടന്ന കയ്യാങ്കളിയുടെ പേരിൽ തന്നെ അടിക്കുകയും ചവിട്ടുകയും ആയുധം ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എറണാകുളത്ത് ഒരു സ്ഥാപനത്തിലെ…

Read More

മദ്യലഹരിയിൽ വഴിയിൽ കിടന്നയാൾ മരിച്ച നിലയിൽ; ഇറച്ചികോഴിയുമായി വന്ന വാഹനം തലയിലൂടെ കയറിയെന്ന് സംശയം

പത്തനംതിട്ട: മദ്യലഹരിയിൽ വഴിയിൽ കിടന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ. പത്തനംതിട്ടയിലെ കണ്ണങ്കരയിലാണ് സംഭവം. വാഹനം തലയിലൂടെ കയറിയിറങ്ങി മരണത്തെ സംഭവിച്ചതെന്നാണ് സംശയം. ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങിയെന്നാണ് സംശയിക്കുന്നത്. ഈ വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി മദ്യലഹരിയിൽ വഴിയിൽ കിടന്ന് ഉറങ്ങിയതാണെന്നാണ് നിഗമനം. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial