Headlines

വയനാട്ടിൽ ആനിരാജയുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട എട്ടേനാൽ ലോക്കലിലെ 129 -ാംബൂത്തിൽ എൽഡിഎഫ് സ്ഥാപിച്ച ആനിരാജയുടെ പ്രചരണ ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പച്ചതായി പരാതി. സംഭവത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് എൽഡിഎഫ് അധികൃതരോട് ആവശ്യപ്പെട്ടുകൊണ്ട് ബൂത്ത് സെക്രട്ടറി ടി. മൊയ്‌തു പോലീസിൽ പരാതി നൽകി. Share on FacebookTweetFollow us

Read More

റിയാസ് മൗലവി വധക്കേസിലെ 3 പ്രതികളെയും വെറുതെ വിട്ടു

കാസര്‍കോട് : മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത്…

Read More

തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ എല്‍ഡിഎഫ് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്. സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്….

Read More

ചവറംമൂഴി പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട്: ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാവ് മണിയോടെയാണ് സംഭവം. മാഹിയിലെ ഡെന്റൽ കോളജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർഥികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങി പോകുകയായിരുന്നു. പെരുവണ്ണാമുഴി പൊലീസും നാട്ടുകാരും ചേർന്ന് വിദ്യാർഥിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക്…

Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് വില 50,200 ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 6275 രൂപയിലെത്തി. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്നലെ 50,000 കടന്നു പവന്‍ വില 50,400 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ…

Read More

ആർഎസ്എസ് നേതാവിന്റെ വസതിയിൽ വൻ സ്ഫോടക ശേഖരം; പിടികൂടിയത് 770 കിലോ സ്ഫോടകവസ്തു

പാനൂർ: ആർഎസ്എസ് നേതാവിന്റെ വസതിയിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി. ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ നിന്നായി 770 കിലോ സ്ഫോടകവസ്തു ആണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് പിടികൂടിയത്. കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ…

Read More

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു;വിടപറഞ്ഞത് മലയാള- തമിഴ് സിനിമകളെ വിറപ്പിച്ച വില്ലന്‍

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. 1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ്…

Read More

വ്യാജ തിരിച്ചറിയല്‍ കാർഡുമായി റിസോര്‍ട്ടില്‍ താമസിച്ച് മോഷണം; യുവതിയുടെ ഫോണും പണവുമായി മുങ്ങിയ യുവാവ് പിടിയിൽ

മേപ്പാടി: സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പഴ്സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. ബെംഗളൂരു, ദേവനഹള്ളി സ്വദേശിയായ നാഗരാജ് (37) എന്നയാളെയാണ് മേപ്പാടി പൊലീസ് പിടികൂടിയത്.വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് ആണ് ഇയാൾ റിസോർട്ടിൽ കഴിഞ്ഞിരുന്നത്. കവർച്ചക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയിലേക്ക് എത്തിയത്. ഒ.എല്‍.എക്സ് വഴി വില്‍പന നടത്തിയ…

Read More

ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ്; പൊലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി

കൊച്ചി: പൃഥ്വിരാജ് നായകനായി എത്തി ബ്ലസി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ആടുജീവിതം’. ഇപ്പോഴിതാ സിനിമാ ആരാധകരെ നിരാശയിലാക്കി ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ വ്യാപകമായി. ഇതോടെ ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി പൊലീസിൽ പരാതി. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും, സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. മൊബൈൽ സ്ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നൽകിയത്. വൻ അഭിപ്രായത്തോടെ ചിത്രം തിയ്യറ്ററിൽ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റർനെറ്റിൽ ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത്. കാനഡയിൽ നിന്നാണ്…

Read More

ഐ.ടി ജോലി ഉപേക്ഷിച്ച് പിജി ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മോഷണം; 24 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച യുവതിയെ പിടികൂടി പോലീസ്

ബെംഗളൂരു: ഐ.ടി ജോലി ഉപേക്ഷിച്ച് മോഷണം നടത്തിയ യുവതി അറസ്റ്റിൽ. പേയിങ് ഗസ്റ്റ്(പി.ജി) ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് വിലപിടിപ്പുള്ള ലാപ്‌ടോപ്പുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ യുവതിയെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നോയ്ഡ സ്വദേശിയായ ജാസി അഗർവാൾ(26) ആണ് ബെംഗളൂരു എച്ച്.എ.എൽ പൊലീസിന്റെ പിടിയിലായത്. ഏതാനും മാസങ്ങൾക്കിടെ നഗരത്തിലെ വിവിധ പി.ജി ഹോസ്റ്റലുകളിൽനിന്നും സോഫ്റ്റ്‌വെയർ കമ്പനികളിൽനിന്നുമായി 10 ലക്ഷത്തോളം വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകളാണ് ഇവർ മോഷ്ടിച്ചത്. പി.ജി ഹോസ്റ്റൽ അന്തേവാസികളുടെ പരാതിയിൽ മാർച്ച് 26നാണു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial