Headlines

ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ തളിക്കുളത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി ഇത്തിക്കാട്ട് രതീഷാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ഹൈസ്കൂൾ മൈതാനത്തിന് സമീപമാണ് അപകടം നടന്നത്. കാറും ഓട്ടോയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ഓട്ടോറിക്ഷക്ക് മുകളിൽ വീണു. അര മണിക്കൂറോളം ഓട്ടോക്കും പോസ്റ്റിനുമിടയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട് Share on FacebookTweetFollow us

Read More

ടൂർ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; ലോറയിലേക്ക് കാർ ഇടിച്ചുകയറ്റി; അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ ദുരൂഹത. നൂറനാട് സ്വദേശി അനുജ, ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തിൽ മരിച്ചത്. എതിർദിശയിൽ നിന്ന് വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റിയതെന്ന് സൂചന. ഇരുവരും തൽക്ഷണം മരിച്ചു.സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും അടുത്ത…

Read More

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളല്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു. അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ…

Read More

വോട്ടർ പട്ടിക; മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാം

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാർച്ച് 25 വരെ അപേക്ഷ നൽകിയവർക്ക് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. ഇവരുടെ അപേക്ഷകൾ ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോ​ഗസ്ഥതല പരിശോധനയിൽ പരി​ഗണിക്കും. തുടർന്നു അന്തിമ പട്ടിക തയ്യാറാക്കും. പുതിയതായി ചേർത്തവരുടെ പേര് നിലവിലെ വോട്ടർ പട്ടികയിൽ അനുബന്ധമായി ചേർക്കും. ഏപ്രിൽ നാല് വരെ അപേക്ഷിക്കുന്നവർക്ക് വോട്ടു ചെയ്യാൻ പറ്റുമെന്ന തരത്തിലുള്ള സന്ദേശം തെറ്റാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. Share on FacebookTweetFollow us

Read More

300 അടി താഴ്ചയിലേക്ക് പാസഞ്ചര്‍ ടാക്സി വീണു; ജമ്മു കശ്മീരിൽ 10 മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ പത്ത് പേ‌ർ മരിച്ചു. . ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചർ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല. പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ അറിയാൻ സാധിക്കും. Share…

Read More

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; മൂന്നു മരണം

ചെന്നൈ: ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്നു മരണം. ചെന്നൈ ആല്‍വാര്‍പേട്ടിലെ പ്രമുഖമായ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ഒരു തമിഴ്‌നാട്ടുകാരനും രണ്ട് മണിപ്പൂര്‍ സ്വദേശികളുമാണ് മരിച്ചത്. മെട്രോ ഭൂഗര്‍ഭ തുരങ്കപാത നിര്‍മിക്കുന്നതിനു സമീപമാണ് അപകടമുണ്ടായത്. ഡിണ്ടിഗല്‍ സ്വദേശി സൈക്ലോണ്‍ രാജ് (45), രണ്ട് അതിഥി തൊഴിലാളികളായ മാക്‌സ്, ലോലി എന്നിവരാണ് മരിച്ചത്. ബാറിന്റെ ആദ്യത്തെ നില തകര്‍ന്നു വീഴുകയായിരുന്നു എന്ന്് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മെട്രോ വര്‍ക്കാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. അതിനിടെ…

Read More

അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി 11. 15 ഓടെയായിരുന്നു അപകടമുണ്ടായത്. കെപി റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത് Share on FacebookTweetFollow us

Read More

കത്തിയുമായി ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

കോട്ടയം: ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ചങ്ങനാശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലാണ് സംഭവമുണ്ടായത്. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. ചങ്ങനാശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലാണ് സംഭവമുണ്ടായത്ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം; യുവാവിനു ദാരുണാന്ത്യം ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയാണ് കോടതിയിൽ എത്തിയത്. രാവിലെ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച്…

Read More

സിദ്ധാർഥന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ; കമ്മിഷനെ നിയോഗിച്ചത് ചാൻസലർ അധികാരമുപയോഗിച്ച്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. അന്വേഷണ കമ്മീഷന്റെ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ്. വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ പുതിയ നീക്കം. അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു….

Read More

സിദ്ധാർഥന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ; കമ്മിഷനെ നിയോഗിച്ചത് ചാൻസലർ അധികാരമുപയോഗിച്ച്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. അന്വേഷണ കമ്മീഷന്റെ ചുമതല ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ്. വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ പുതിയ നീക്കം. അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial