കാസർകോട് ട്രെയിനിൽ ഓടിക്കയറുന്നതിനി ടെ താഴെ വീണ് യുവാവിന് ദാരുണാന്ത്യം
കാസർകോട് : ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഒഡീഷ സ്വദേശി സുശാന്ത് (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് അപകടം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്കുളള ട്രെയിനിലായിരുന്നു സുശാന്ത് ഉണ്ടായിരുന്നത്. കാസർകോട് വെച്ച് വെളളം വാങ്ങാനായി ഇറങ്ങി. ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമിച്ചപ്പോൾ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച് നിർത്തിയെങ്കിലും മരിച്ചു Share on FacebookTweetFollow us

