Headlines

43 ലക്ഷം രൂപയുടെ സൈബർത്തട്ടിപ്പ്; മൂന്നു യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്; കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി 43 ലക്ഷം തട്ടിയെടുത്ത കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), ചോലയിൽ വീട്ടിൽ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടിൽ മുഹമ്മദ് അർഷഖ് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേർന്ന് വെൽവാല്യൂ ഇന്ത്യ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങൾ അയക്കുകയും ചെയ്തു….

Read More

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ഏപ്രിൽ മൂന്നിന് നാമനിർദേശ പത്രിക നൽകും

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. വയനാട്ടിൽ റോഡ് ഷോയും സംഘടിപ്പിക്കും. ഏപ്രിൽ രണ്ടിന് വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി മൂന്നാം തിയതി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഡിസിസി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. വയനാട്ടിലെ സിറ്റിംഗ് എം.പിയായ രാഹുൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുൽ എത്തുന്നതോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകും Share on FacebookTweetFollow us

Read More

കാസര്‍കോട്ട് പട്ടാപ്പകല്‍ നടന്നത് വന്‍ കവര്‍ച്ച;എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച അരക്കോടി രൂപ കൊള്ളയടിച്ചു

കാസര്‍കോട്: കാസര്‍കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തില്‍നിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇയാള്‍ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തില്‍ പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവുംപിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം…

Read More

എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടി; യുവാവിന് 11 വർഷം തടവ്

കോഴിക്കോട്: എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശി മുഹമ്മദ് ഷാനിലിന് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി യുടേതാണ് ശിക്ഷാവിധി. 191 എൽഎസ്ഡി സ്റ്റാമ്പുകളും 6.443 ഗ്രാം മെത്താംഫിറ്റമിനും സഹിതം 2022 ഒക്ടോബർ ആറാം തിയ്യതിയാണ് ഷാനിലിനെ പിടികൂടിയത്. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്ന് പിടികൂടിയത്. കണ്ണൂർ അസിസ്റ്റന്റ്…

Read More

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ പുതിയ വിസി; ഡോ. കെഎസ് അനിലിനെ നിയമിച്ചു

കൽപറ്റ: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് ഡോ. അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് രാജിവച്ച ഡോ.പി സി ശശീന്ദ്രൻ്റ ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു Share on…

Read More

വർക്കല പാപനാശം കടലിൽ കുളിക്കാൻ ഇറങ്ങിയ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വർക്കല: പാപനാശം കടൽത്തീരത്ത് കുളിക്കാൻ ഇറങ്ങി വൈകുന്നേരം മുതൽ കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം ഇന്ന് പകൽ ഒന്നരയോടെ കണ്ടെത്തി. കൊല്ലം ഏരൂർ പാണയം സ്വദേശിയായ അഖിലിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വർക്കല പാപനാശത്തിന് സമീപം വച്ചാണ് തിരയിൽ പെട്ട് അഖിലിനെ കാണാതായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയാണ് അഖിൽ. വിശദ വിവരങ്ങൾ അറിവായിട്ടില്ല. വർക്കല പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു. Share on FacebookTweetFollow us

Read More

പാലക്കാട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

പാലക്കാട്: കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്നു. പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയനാണ് സിപിഎമ്മിൽ ചേർന്നത്. ഷൊർണൂർ നഗരസഭാംഗമായ ഇദ്ദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. ആത്മാർത്ഥതയില്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വമെന്ന് ഷെർണൂർ വിജയൻ ആരോപിച്ചു. അതുകൊണ്ടാണ് ഞാൻ സിപിഐഎമ്മിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു എന്നും കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു Share on FacebookTweetFollow us

Read More

പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ സിപിഎം നേതാവ് മരിച്ചു

കോഴിക്കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ പ്രാദേശിക സിപിഎം നേതാവിന് ദാരുണ മരണം. സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗവും പാടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സി.കെ രാജീവന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. ഇതിനിടെ ആരോഗ്യനില വഷളായി മരണപ്പെടുകയായിരുന്നു. മൃതദേഹം കായണ്ണയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലു മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും Share on FacebookTweetFollow us

Read More

ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി

ആലുവ: പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍. ആലുവ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടു കൂടിയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബാബുരാജിനെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, ആതമഹത്യയാണെന്നാണ് പ്രാഥമിക നിഗമനം കുറച്ചുദിവസങ്ങളിലായി ബാബുരാജ് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ Share on FacebookTweetFollow us

Read More

സ്കൂളുകൾ ഇന്ന് അടയ്ക്കും; ഇനി അവധിക്കാലം

തിരുവനന്തപുരം: ഇന്ന് നടക്കുന്ന ഒമ്പതാം ക്ലാസ് ബയോളജി പരീക്ഷയോടെ സ്കൂളുകൾ മദ്ധ്യവേനലവധിക്കായി അടയ്ക്കും. മറ്റു പരിക്ഷകളെല്ലാം പൂർത്തിയായി. ജൂൺ 3ന് സ്കൂളുകൾ തുറക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നലെ പൂർത്തിയായി. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഹയർ സെക്കൻഡറിയിൽ 77 ക്യാമ്പുകളിലായി 25000 അദ്ധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് എട്ടു ക്യാമ്പുകളിലായി 2200 അദ്ധ്യാപകരും. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial