Headlines

ചെങ്ങന്നൂർ വെൺമണിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

ചെറിയനാട് കൊല്ലുകടവ് വരിക്കോലിൽ തെക്കേതിൽ അപ്പു(19) ആണ് 9 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. ചെങ്ങന്നൂർ വെൺമണി ഓട്ടാഫിസ് ജംഗ്ഷന് സമീപം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെൺമണി പോലിസും ചേർന്നാണ് ഇയാളെ പിടികൂടിയത്. മാസങ്ങളായി ബെംഗളുരിൽ നിന്നും എം ഡി എം എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. പഠിക്കുന്ന കാര്യം അന്വേഷിക്കാൻ എന്ന വ്യാജേനയാണ് ഇയാൾ ബംഗളൂരുവിൽ പോയി വന്നിരുന്നത്. ഇയാൾ ലഹരി എത്തിക്കുന്ന ഏജന്റ് മാത്രമാണോ എന്നും കുടുതൽ ആളുകളെ…

Read More

സപ്ലൈകോ സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും.13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ്‌ സൂപ്പർ മാർക്കറ്റ്‌ ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. ശബരി കെ റൈസ്‌ വിതരണവും തുടരുന്നുണ്ട്. ജയ അരിക്ക്‌ 29 രൂപയും കുറുവ, മട്ട അരിക്ക്‌ 30 രൂപയുമാണ്‌ വില Share on FacebookTweetFollow us

Read More

കേരളം ഇന്നും ചുട്ടുപൊള്ളും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. ജാഗ്രതയുടെ ഭാഗമായി ഇന്ന് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് . തൃശൂരിലാണ് ഈ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തൃശൂരിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ടയിൽ…

Read More

പെൺകുട്ടിയെ മദ്രസാ അധ്യാപകൻ ക്ലാസ് മുറിയിൽ വച്ച് പീഡിപ്പിച്ചു, 16 വർഷം കഠിന തടവും 60000 രൂപ പിഴയും

കാട്ടാക്കട : പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ മദ്രസാധ്യാപകന് വിവിധ വകുപ്പുകളിൽ ആയി 16 വർഷം കഠിന തടവും 60,000 പിഴയും വിധിച്ചു. നെടുമങ്ങാട് താലൂക്കിലെ കരകുളം ചെക്കക്കോണം, അഴിക്കോട്, മലയത്ത് പണയിൽ സജീന മൻസിൽ മുഹമ്മദ് തൗഫീഖ് (27) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി കോടതി ജഡ്ജി എസ് രമേഷ് കുമാർ വിധിച്ചത്. പിഴ തുകയിൽ നിന്നും 50,000 രൂപ അതിജീവിതയ്ക്കും നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടർ മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. Share on FacebookTweetFollow us

Read More

‘എട്ടാം ക്ലാസ് വിദ്യാഭ്യാസം, പ്രൊഫഷണല്‍ കുറ്റവാളികളെ വെല്ലുന്ന തട്ടിപ്പ് രീതികള്‍’; ഒടുവില്‍ പിടിയില്‍

ആലപ്പുഴ : വിദേശ കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.തൃശൂര്‍ കേച്ചേരില്‍ പ്രദീപ് വീഹാറില്‍ മുഹമ്മദ് ആഷിഖ് (51) ആണ് പൊലീസിന്റെ പിടിയിലായത്. വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയുടെ മാനേജിങ് ഡയറക്ടറുടെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2022ലാണ് ജില്ല കേന്ദ്രികരിച്ച് തട്ടിപ്പ് നടത്തിയത്. താന്‍ എംഡിയായിട്ടുള്ള കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷമാണ് നിരവധി പേരില്‍ നിന്ന്…

Read More

കാല്‍വഴുതി വീണെന്ന് ആശുപത്രിയില്‍ പറഞ്ഞു; ചാലക്കുടിയില്‍ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടിയില്‍ പിതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍. പരിയാരം വര്‍ഗീസ്(54)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് മൂത്ത മകനായ പോള്‍ അറസ്റ്റിലായത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഇക്കഴിഞ്ഞ 20നാണ് വര്‍ഗീസിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആലുവായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്ത് കാല്‍വഴുതി വീണ് തലക്ക് പരിക്കേറ്റെന്നാണ് ആശുപത്രിയില്‍ നല്‍കിയ വിവരം. തിങ്കളാഴ്ച ചികിത്സയിലിരിക്കെയാണ് പോള്‍ മരിച്ചത്. മരണത്തില്‍ അസ്വഭാവികതയുള്ളതായി പരാതി ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന…

Read More

എസ് എസ് എൽ സി, പ്ലസ് ടു തുല്യത കോഴ്സുകൾക്ക് 30 വരെ അപേക്ഷിക്കാം

മലപ്പുറം : സാക്ഷരതാ മിഷൻ്റെ തുല്യതാ കോഴ്സുകൾക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം – കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ പത്താം തരം , ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് 2024 മാർച്ച് 30 വരെ 50 രൂപ ഫൈനോടെ ചേരാം . 17 വയസ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്ക് പത്താം തരം തുല്യതാ കോഴ്സിൽ ചേരാം. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും , 8 നും 10 നും ഇടയിൽ പഠനം നിർത്തിയവർക്കും പത്താം…

Read More

കാര്‍ ഇടിച്ചു, മൃതദേഹം ഒളിപ്പിക്കാന്‍ പാടത്ത് തള്ളി; തൃശൂരില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍

തൃശൂര്‍: കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയുടെ (55) മരണത്തില്‍ തൃശൂരിലെ സ്വര്‍ണവ്യാപാരി വിശാല്‍ (40) ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വിശാലിന്റെ വീടിന്റെ മുന്നില്‍ കിടക്കുകയായിരുന്നു രവി. ഇത് ശ്രദ്ധിക്കാതെ വീട്ടിലേക്ക് കാര്‍ കയറ്റുമ്പോള്‍ രവിയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അപകടത്തില്‍ മരിച്ച രവിയുടെ മൃതദേഹം ഒളിപ്പിക്കാന്‍ വിശാല്‍ പാടത്ത് തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ…

Read More

ഓട്ടോറിക്ഷയിൽ അനധികൃത മദ്യ കച്ചവടം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ

കോട്ടയം : ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി ചേനപ്പാടി പുറപ്പ ഭാഗത്ത് പുറയാറ്റിൽ വീട്ടിൽ സെബാസ്റ്റ്യൻ ദേവസ്യ (53) എന്നയാളാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ ചേനപ്പാടി പുറപ്പ ഭാഗത്ത് നിന്ന് ഓട്ടോറിക്ഷയിൽ വിദേശമദ്യവുമായി എരുമേലി പോലീസ് പിടികൂടുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial