Headlines

ഹയർ സെക്കൻഡറി – വൊക്കേഷണൽ പരീക്ഷകൾ ഇന്നവസാനിക്കും; മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷകൾ ഇന്ന് അവസാനിക്കും. ഇന്നലെ എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയായിരുന്നു. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും.77 ക്യാമ്പുകളിലായി 25000ത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളും ഏപ്രിൽ 3ന് തന്നെ ആരംഭിക്കും. 8 ക്യാമ്പുകളിലാായി 2200 അധ്യാപകർ ആണ് ഈ മൂല്യനിർണയത്തിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് നടപടി…

Read More

വയനാട്ടിൽ പഞ്ചായത്ത് മാലിന്യത്തിന് തീ പിടിച്ചു; സമീപത്തെ ഷെഡിൽ ഉറങ്ങിക്കിടന്നയാൾ വെന്തുമരിച്ചു

സുല്‍ത്താന്‍ ബത്തേരി: മാലിന്യശേഖരണത്തിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വയനാട്ടിലെ പഞ്ചായത്ത് മാലിന്യത്തിനാണ് തീ പിടിച്ചത്. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ചിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തെ ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാസ്‌കരന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി Share on FacebookTweetFollow…

Read More

കെജരിവാളിന്റെ അറസ്റ്റ്: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയാൻ എഎപി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും. പാര്‍ട്ടി പ്രവര്‍ത്തകരോട് രാവിലെ പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനില്‍ എത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വിവരം. മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ മാര്‍ച്ചും രാവിലെ നടക്കും. ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് 11.30…

Read More

സത്യഭാമ സാംസ്കാരിക കേരളത്തിന് കളങ്കം; കഴിവുള്ള കുട്ടികളെ തള്ളിക്കളയുന്നതായും അഴിമതി നടക്കുന്നതായും സത്യഭാമ പറഞ്ഞതിനേക്കുറിച്ചും സമഗ്ര അന്വേഷണം വേണം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: ഡോ. ആർഎൽവി രാമകൃഷ്ണനെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച നർത്തകി സത്യഭാമ സംസ്കാരിക കേരളത്തിന് തീരാകളങ്കമാണെന്നും സത്യഭാമയ്ക്കെതിരെ കേസെടുക്കണമെന്നും, ആർഎൽവി രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സാംസ്കാരിക കേരളത്തിന് ഇവരെപ്പോലെയുള്ളവർ കളങ്കമാണെന്നും കലാമണ്ഡലം എന്ന പവിത്രമായ പേര് ഇവരുടെ പേരിനോട് ചേർത്ത് ഉപയോഗിക്കുന്നത് തടയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ, സത്യഭാമ വിളിച്ചു പറഞ്ഞ അഴിമതിയേക്കുറിച്ച് കൂടി അന്വേഷിക്കേണ്ടതുണ്ട്. മത്സരങ്ങൾക്ക് മുമ്പ് ഒരു ലിസ്റ്റ് തരും. അതനുസരിച്ചു വേണം…

Read More

മൈതാനത്ത് കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി; 25 വയസുകാരന് ദാരുണാന്ത്യം

കൊട്ടിയം: മൈതാനത്ത് കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനിബസ് കയറിയിറങ്ങി 25 വയസുകാരന് ദാരുണാന്ത്യം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങുകയായിരുന്നു യുവാവ്. അപകടത്തെത്തുടർന്ന് യുവാവ് തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു Share on FacebookTweetFollow us

Read More

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും; തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങളെ ചൊല്ലിയാണ് തർക്കം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളെ ചൊല്ലിയാണ് യോഗത്തിൽ തർക്കം ഉടലെടുത്തത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ‘ചവിട്ടിപിടുത്തമെന്ന്’ ആരോപിച്ച് ഒരു നേതാവ് രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തിങ്കളാഴ്ച രാത്രി നടന്ന യോഗത്തിലാണ് ബഹളമുണ്ടായത്. ഒരു മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് യോഗത്തിൽ രൂക്ഷമായ തർക്കം ഉണ്ടായത്. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്…

Read More

ക്ഷേത്ര ഉത്സവത്തിനിടെ തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ പാലോട് മൂന്ന് പേര്‍ക്ക് വെട്ടേറ്റു. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമം. ബിജു, അനീഷ്, മനോജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം.അപകടത്തെ തുടർന്ന് ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്ന് ബിനോയിയുടെ പിറന്നാൾ ദിനമായതിനാൽ ഇരുവരും ചേർന്ന് സമ്മാനം വാങ്ങാനായി കോട്ടയം ടൗണിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.എം. സി റോഡിൽ കോട്ടയം നാഗമ്പടം പാലത്തിലേക്ക് കടക്കുമ്പോഴാണ് അപകടം നടന്നത്.ബിനോയി ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറി തട്ടുകയായിരുന്നു. തുടർന്ന് റോഡിന് നടുവിലേക്ക് തലയിടിച്ച് വീണപ്പോഴുണ്ടായ…

Read More

കോതമംഗലത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, സ്ഥലത്ത് മഞ്ഞൾപ്പൊടി വിതറി, ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ

കൊച്ചി: കോതമംഗലത്ത് 72കാരിയായ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭയിലെ ആറാം വാർഡായ കല്ലാടാണ് സാറാമ്മ എന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ ധരിച്ചിരുന്ന നാല് വളകളും സ്വർണമാലയും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. വൈകിട്ട് 3.45ഓടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം കോതമംഗലം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഭക്ഷണം…

Read More

തിരുവനന്തപുരത്ത് ഏപ്രില്‍ 10ന് പ്രാദേശിക അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമപഞ്ചായത്ത്, ചിറയിന്‍കീഴ്, വര്‍ക്കല (പഴയ ചിറയിന്‍കീഴ് താലൂക്ക്) താലൂക്കുകള്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായാണ് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 10ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial