നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു കയറി; ഡ്രൈവറടക്കം 12 പേർക്ക് പരിക്ക്
പത്തനംതിട്ട: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം 12 പേർക്ക് പരിക്കേറ്റു. അടൂർ കെപി റോഡിൽ 14-ാം മൈലിനു സമീപം വൈകീട്ട് 3.30 ഓടെയാണ് അപകടം കായംകുളത്തു നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല Share on FacebookTweetFollow us

