വർക്കലയിൽ പൂജാരിമാർ മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കം; സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
തിരുവനന്തപുരം: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശിയായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുൺ നാരായണനെ ആക്രമിച്ച് കൊലപ്പെടുത്തിയത് Share on FacebookTweetFollow us

