കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു; ഫെബ്രുവരി 13ന് ശേഷം മാത്രം മരിച്ചത് 5 കര്‍ഷകര്‍
ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബിലെ ബതിന്‍ഡ ജില്ലയിലെ അമര്‍ഗഡ് ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്‍ ദര്‍ശന്‍ സിംഗ് (62) ആണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോകടർ അറിയിച്ചത്. ഫെബ്രുവരി 13 മുതല്‍ ഇദ്ദേഹം ഖനൗരി അതിര്‍ത്തിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഏകദേശം 8 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് വരികയായിരുന്ന ദര്‍ശന്‍ സിംഗിന് 8 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. ഈയടുത്ത് ഇദ്ദേഹത്തിന്റെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നു. കര്‍ഷകന്റെ കടബാധ്യത പരിഹരിക്കാനും വിവാഹ…

