Headlines

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സി മെറ്റ് നഴ്സിംഗ് കോളേജ്, പാലിയേറ്റിവ് കെയർ മന്ദിരവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സി മെറ്റ് നഴ്സിംഗ് കോളേജിന്റെയും പാലിയേറ്റിവ് കെയർ മന്ദിരത്തിന്റെയും ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സർക്കാർ -സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മാനദണ്ഡങ്ങൾ അനുസൃതമായി വിദ്യാഭ്യാസ അവസരങ്ങൾ സംസ്ഥാനത്ത് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. അതിന്റെ ഭാഗമായി കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ യാഥാർഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സർക്കാർ മേഖലയിൽ നാന്നൂറ് ആയിരുന്ന നഴ്സിംഗ് സീറ്റുകൾ 1400 എണ്ണമായി വർധിപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും നഴ്സിംഗ്…

Read More

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവിറങ്ങി. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഡ്രൈവിങ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണംഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ നിർദേശങ്ങൾ മോട്ടർ…

Read More

ഇടുക്കിയിൽ പതിനാലുകാരിയെ പീഡിപ്പിച്ചു; 80 വയസ്സുകാരന് 45 വർഷം കഠിന തടവ്

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 80 വയസ്സുകാരന് 45 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ ഇളംദേശം സ്വദേശിയെയാണ് പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ തൊടുപുഴ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ 18 മാസം കൂടി തടവ് അനുഭവിക്കണം. 2021-ലാണ് കേസിനാസ്പാദമായ സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. പിന്നാലെ അമ്മയും കുട്ടിയെ ഉപേക്ഷിച്ചുപോയി. ഇതോടെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. പ്രതിയായ 80-കാരന്‍ ഇവരുടെ…

Read More

സിപിഐ സ്ഥാനാര്‍ഥി പട്ടികയായി;വയനാട് ആനി രാജ, തൃശൂരിൽ വി എസ് സുനിൽകുമാർ, തിരുവനന്തപുരം പന്ന്യൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞുടപ്പില്‍ സിപിഐ സ്ഥാനാർഥി പട്ടികയായി.തിരുവനന്തപുരത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയും തൃശൂരില്‍ മുൻ മന്ത്രി വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം സിഎ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. 26ാം തീയിതി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാമെന്ന് പന്ന്യന്‍ സമ്മതം അറിയിക്കുകയായിരുന്നു. വിഎസ് സുനില്‍ കുമാര്‍ മത്സരരംഗത്ത് എത്തിയതോടെ തൃശൂരില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസിനായി…

Read More

കെഎസ്ആർടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു; ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡിയായി പ്രമോജ് ശങ്കറെ നിയമിച്ചു. ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പ്രമോജ് ശങ്കറിന്റെ നിയമനം. നിലവിൽ ജോയിൻറ് എംഡിയാണ് പ്രമോജ് ശങ്കർ. അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ചുമതലയുമുണ്ട്. കെ.എസ്.ആര്‍.ടി.സി സ്വഫ്റ്റിന്‍റെ അധിക ചുമതലയും പ്രമോജ് ശങ്കറിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് ഐഒഎഫ്എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കർ. കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകർ ഒഴിഞ്ഞതിന് പിന്നാലെയാണ് പ്രമോജ് ശങ്കറെ നിയമിച്ചത്.ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ കഴിഞ്ഞ ദിവസമാണ് മാറ്റിയത്….

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം;യുവാവ് അറസ്റ്റിൽ

വർക്കല:പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.പാലച്ചിറ ലേഖാലയത്തിൽ ലിജു (22) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പെൺകുട്ടി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വിവിഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വരികയായിരുന്നു. പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിൽ പരാതിപ്പെട്ടത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻന്റ് ചെയ്തു Share on FacebookTweetFollow us

Read More

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചില്ലുപാറ കപ്പിത്താൻപറമ്പിൽ അശ്വതിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മാതാപിതാക്കൾ പണിക്ക് പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അശ്വതി. Share on FacebookTweetFollow us

Read More

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നുതിന്നു

തൃശൂര്‍: പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി സാന്നിധ്യം കണ്ടെത്തിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നു. നേരത്തെയും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടായിരുന്നു. പുലിയുടെ സാന്നിധ്യമുണ്ടായതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വിവരം അറിഞ്ഞ് പ്രദേശത്ത് വനം വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി. ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. കൂട് ഉള്‍പ്പടെ സ്ഥാപിച്ച് വനം വകുപ്പ്…

Read More

ബൈജൂസ് ആപ്പിന്‍റെ ഉടമ ബൈജു രവീന്ദ്രനെതിരെ ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെ ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് നീക്കാനായി മാര്‍ക് സക്കർബർഗ് അടക്കമുള്ള നിക്ഷേപകർ അസാധാരണ ജനറൽ ബോഡി മീറ്റിംഗ് വിളിച്ചിരിക്കുകയാണ്. എന്നാൽ ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല. ഇതിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നാളെ ചേരാനിരിക്കുന്ന…

Read More

വയനാട്ടിലെത്തിയ കേന്ദ്ര വനം മന്ത്രി കരിങ്കൊടി കാണിക്കാൻ നീക്കം; കെഎസ്‍യു പ്രവ‍ർത്തകർ അറസ്റ്റിൽ

വയനാട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‍യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്. കലക്ടറേറ്റിന്റെ മുന്നിൻ വച്ച് കരിങ്കൊടി കാണിക്കാനായിരുന്നു നീക്കം. കെഎസ്‍യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, ഔട്ട്‌ റീച് സെൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിനീഷ്, കൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ആൽഫൻ അമ്പാറയിൽ തുടങ്ങിയവരും അറസ്റ്റിലായി. വന്യമൃഗ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial