മദ്യം വാങ്ങിനല്‍കാന്‍ വൈകിയതിന് സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: വലിയതുറയിൽ സുഹൃത്തിന്റെ തലയിടിച്ച് പൊട്ടിച്ചയാൾ അറസ്റ്റിൽ. ആവശ്യപ്പെട്ട മദ്യം വാങ്ങി നല്കാൻ വൈകിയതാണ് കാരണം. വലിയതുറ ഫാത്തിമ മാതാ പളളിറോഡില്‍ ചുളള അനി എന്ന അനില്‍കുമാറിനെ(51)ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. വലിയതുറ ശ്രീചിത്തിര നഗര്‍ റിതി ഭവനില്‍ ബൈജുവിന് (50) ആണ് അടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ചിത്തിര നഗറിനടുത്തുളള ഷെഡിലായിരുന്നു സംഭവം. സുഹ്യത്തുക്കളായ ഇരുവരും സംസാരിച്ച് നില്‍ക്കവെ പ്രതി പെട്ടെന്ന് തനിക്ക് മദ്യം വാങ്ങിതരണമെന്ന് ആവശ്യപ്പെട്ടു. ഇതിന്…

