Headlines

ബജറ്റ് 50 കോടി, മമ്മൂട്ടിയും ജീവയും അഭിനയിച്ചു എന്നിട്ടും ‘യാത്ര2’ ബ്രേക്ക് ഡൗണ്‍: വന്‍ ഫ്ലോപ്പ്.

ഹൈദരാബാദ്: മമ്മൂട്ടിയും തമിഴ് താരം ജീവയും പ്രധാനവേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രമാണ് യാത്ര 2. മമ്മൂട്ടി അഭിനയിച്ച് 2019 ല്‍ പുറത്തുവന്ന യാത്രയുടെ രണ്ടാം ഭാഗം ആയിട്ടും ബോക്സ് ഓഫീസില്‍ ചിത്രം മൂക്കുംകുത്തി വീണുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം 50 കോടിയിലേറെ ചിലവാക്കിയാണ് എടുത്തത് എന്നാണ് വിവരം. മുടക്കുമുതലിന്‍റെ 20 ശതമാനം പോലും ചിത്രം നേടിയില്ലെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ചിത്രം ഏതാണ്ട് തീയറ്ററുകള്‍ വിട്ട അവസ്ഥയാണ്. ചിത്രത്തിന്‍റെ…

Read More

സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു. ക്ലാസ് മുറിയുടെ അഭാവം, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികൾ ഇല്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ചാണ് ടൈംടേബിൾ പുനക്രമീകരിച്ചത്. ഒമ്പതാം ക്ലാസുകളിലെ പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി നിൽക്കുന്ന എൽപി, യുപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 15 ന് ആരംഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. അതേസമയം നേരത്തെ മാർച്ച് 18 ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. ഹൈസ്കൂളുകളോട് ചേർന്നുള്ള എൽപി, യുപി സ്കൂളുകളിലെ പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല….

Read More

പുതിയ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്; ഇനി പിടി വീഴും

തിരുവനന്തപുരം: വാഹന പുക പരിശോധനയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാൻ ‘പൊലൂഷൻ ടെസ്റ്റിംഗ് വിത്ത് ജിയോ ടാഗിംഗ്’ എന്ന പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷനാണ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. നമ്പർ പ്ലേറ്റിന്റെ ഫോട്ടോയും, വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോയും ഇനി മുതൽ ആപ്പിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ പരിശോധന നടത്താൻ കഴിയുകയുള്ളൂ. വാഹന പുക പരിശോധന കേന്ദ്രം രജിസ്റ്റർ ചെയ്തതിന്റെ 50 മീറ്റർ ചുറ്റളവിൽ…

Read More

മാമ്പഴ സമൃദ്ധി തേടി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്;
മാമ്പഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി

നെടുമങ്ങാട് :മാമ്പഴ ഉൽപാദനവും, വിപണനവും ലക്ഷ്യമിട്ട് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന നൂതന ബഹുവർഷ പദ്ധതിയായ മാമ്പഴ സമൃദ്ധി-മാമ്പഴ ഗ്രാമം പദ്ധതിക്ക് തുടക്കമായി. കരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്തുകോണം വാർഡിലെ പേഴുംമൂടിൽ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത അര ഏക്കർ സ്ഥലത്ത് കോട്ടുകോണം മാവിൻ തൈ നട്ട് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷിസ്ഥലങ്ങളിലെ വന്യമൃഗശല്യം കണക്കിലെടുത്ത് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ കർഷകരുടെ കൃഷി ലാഭകരമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ സ്വീകരിച്ച്…

Read More

വർക്കല ഇടവ വെറ്റക്കട ബീച്ചിൽ ഒഴുക്കിൽപ്പെട്ട് റഷ്യൻ വനിത മരിച്ചു

വർക്കല ഇടവ വെറ്റക്കട ബീച്ചിൽ ഒഴുക്കിൽപ്പെട്ട് വിദേശ വനിത മരിച്ചു. ശക്തമായ തിരയിൽ പെട്ടാണ് ഇടവയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചു വന്നിരുന്ന റഷ്യൻ വനിത അപകടത്തിൽപ്പെട്ടത്. റഷ്യൻ സ്വദേശിനിയായ ആഞ്ജലിക്കയാണ് (52) മരിച്ചത്.അവശനിലയിൽ ഒഴുകിവരുന്ന യുവതിയെ സർഫിംഗ് സംഘമാണ് കണ്ടത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൽ ലഭ്യമായിട്ടില്ല. Share on FacebookTweetFollow us

Read More

ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; നാല് ഗുജറാത്ത് സ്വദേശികൾ അറസ്റ്റിൽ

വയനാട്: ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അലി, സമീർ, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവർ ഗുജറാത്ത് സ്വദേശികളാണ്. പ്രതികളിൽ നിന്ന് 4 മൊബൈൽ ഫോൺ, ഒരു ഇന്റർനെറ്റ്‌ മോഡം എന്നിവ പിടിച്ചെടുത്തു. ലോട്ടറി വില്‍പനക്കാരനായിരുന്ന അജയ് രാജിനെ സെപ്റ്റംബര്‍ 15 നായിരുന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെയാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. അജയ് ലോൺ ആപ്പിൽ…

Read More

രാജസ്ഥാനിൽ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; സംഭവം മോഷ്ടാക്കളെ പിടിക്കാൻ പോയപ്പോള്‍, 2 പേര്‍ പിടിയില്‍

അജ്മീർ: മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. ആലുവ റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരിക്കില്ലെന്ന് ആലുവ റൂറൽ എസ്പി…

Read More

സിപിഎം സ്ഥാനാർത്ഥി പട്ടികയായി;വടകരയിൽ കെ കെ ഷൈലജ, കണ്ണൂരിൽ എം വി ജയരാജൻ

വടകരയിൽ ശൈലജ, കൊല്ലത്ത് മുകേഷ്; ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുത്തന്മാരെ അണിനിരത്താൻ സിപിഎം, സ്ഥാനാർത്ഥികളെ തീരുമാനിച്ചു തിരുവനന്തപുരം: ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുന്ന 15 സീറ്റുകളിൽ സ്ഥാനാർത്ഥി ധാരണയായി. വടകരയിൽ കെ കെ ഷൈലജയും കണ്ണൂരിൽ എം വി ജയരാജനും മത്സരിക്കും. ചാലക്കുടിയിൽ സി രവീന്ദ്രനാഥും പത്തനംതിട്ടയിൽ തോമസ് ഐസക്കും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന് നടത്തും. പട്ടിക ഇങ്ങനെ ആറ്റിങ്ങൽ: വി.ജോയ് എം.എൽ.എ, കണ്ണൂർ: എം.വി. ജയരാജൻ, കാസർകോട്: എം.വി. ബാലകൃഷ്ണൻ (മൂവരും…

Read More

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നിര്‍ദേശം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറേണ്ടത്. നടിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്തുള്ള നടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു ഇതിന്…

Read More

ചേങ്കോട്ടുകോണം എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങുന്നു

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ചേങ്കോട്ടുകോണം സർക്കാർ എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വർണ്ണക്കൂടാരത്തിലൂടെ സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വർണ്ണക്കൂടാരം നിർമിക്കുന്നത്. പ്രീ പ്രൈമറി രംഗത്ത് വിശാലവും ശിശു സൗഹൃദവും ശാസ്ത്രീയവുമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial