Headlines

രോഗിയുമായി പോയ ആംബുലൻസ് വഴിയിൽ നിർത്തി മദ്യപിച്ചു ജീവനക്കാർക്കെതിരെ കേസ്

തൃശൂർ: ആംബുലൻസ് ജീവനക്കാർക്കെതിരെ കേസ്. തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർ സുരേഷ്, സഹായികളായ രാജേഷ്, സിജോ എന്നിവർക്കെതിരെയാണ് കേസെടുത്തത്. രോഗിയുമായി പോയ ആംബുലൻസ് വഴിയിൽ നിർത്തി മദ്യപിച്ചു എന്ന പരാതിയിലാണ് കേസ് എടുത്തത്. ഡിസ്ചാർജായ രോഗിയെ ഊരിലാക്കാൻ പോയതായിരുന്നു തൃശൂർ മെഡിക്കൽ കോളജിലെ ആംബുലൻസ്. അതിരപ്പിള്ളിയിൽ വെച്ച് ആംബുലൻസ് വഴിയിൽ നിർത്തി ജീവനക്കാർ മദ്യപിക്കുകയായിരുന്നു. പിന്നീട് മദ്യപിച്ച നിലയിലാണ് ഇവർ ആംബുലൻസ് ഓടിച്ചത്. Share on FacebookTweetFollow us

Read More

പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ.എസ്‍.യു നേതാവ്

തൃശൂർ: പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ.എസ്‍.യു ജില്ലാ അധ്യക്ഷൻ. കെ.എസ്‍.യുക്കാരെ നേരിടാനാണ് ഭാവമെങ്കിൽ തെരുവിൽ തല്ലുമെന്നാണ് കെ.എസ്‍.യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ പ്രസംഗിച്ചത്. തൃശൂർ വെസ്റ്റ് സിപിഒ ശിവപ്രസാദിനെതിരെയായിരുന്നു പ്രകോപന പ്രസംഗം. കഴിഞ്ഞ ദിവസം തൃശൂർ ലോ കോളജിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം ഉണ്ടായിരുന്നു.സംഘർഷത്തെ തുടർന്ന് പൊലീസ് കെഎസ്‍യു നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലായിരുന്നു പ്രകോപന പ്രസംഗം. Share on FacebookTweetFollow us

Read More

നിർമ്മാണത്തിനിടെ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു 22കാരന് ദാരുണാന്ത്യം

ഹരിപ്പാട്: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു ഒരാൾ മരിച്ചു. ബിഹാർ റൊയാരി വെസ്റ്റ് ചമ്പാരൻ സ്വദേശി ശർമ്മ ചൗധരി (22) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അരവിന്ദ് ചൗധരിക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലു മണിയോടെ മുട്ടം കൊച്ചുവീട്ടിൽ മുക്കിന് തെക്കുവശം പരിമണം ഏബെനേസർ ചർച്ചിന്റെ മുകൾ നിലയുടെ സ്ലാബ് തേക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഇരുവരും വീണത്. തകർന്നു വീണ സ്ലാബിന് അടിയിൽ…

Read More

തിരുവനന്തപുരത്തെ 13കാരിയുടെ കൊലപാതകം; സിബിഐ അന്വേഷണത്തിനുത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപ്പുരത്തെ 13 വയസുകാരിയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അമ്മയുടെ ഹർജി. 2023 മാർച്ച് 29നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. കുട്ടിയെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ശാരീരിക പീഢനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. Share on FacebookTweetFollow us

Read More

23 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളിലേക്ക് വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 88 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 33 പേര്‍ സ്ത്രീകളാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍…

Read More

തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടിത്തം

തൃശൂർ ചാവക്കാട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീട്ടിനുള്ളിൽ തീപിടിച്ചു. ഒരുമനയൂർ സ്വദേശി പാറാട്ട് വീട്ടിൽ കാസിമിന്റെ വീട്ടിലാണ് സംഭവം. കാസിമിന്റെ മകൻ ഫഹീം ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കിടക്കയ്ക്ക് തീപിടിച്ചതോടെ വീട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്തി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. കാരണം വ്യക്തമല്ല. Share on FacebookTweetFollow us

Read More

വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ വീട്ടിൽ വച്ച് പ്രസവിച്ചതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. വെള്ളായണി തിരുമംഗലം ലെയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.യുവതിയെ ആശുപത്രിയിൽ ശുശ്രൂഷയ്ക്കു കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവത്തിനു പ്രേരിപ്പിച്ചതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. തുടർന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി…

Read More

ചെറുപ്പുളശേരി മാർക്കറ്റിൽ നിന്ന് 75 കിലോ പഴകിയ മീൻ പിടികൂടി

പാലക്കാട് പഴകിയ മീൻ പിടികൂടി. ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. മീൻ സാമ്പിളുകൾ ശേഖരിച്ച് തത്സമയം മൊബൈൽ ലാബിൽ പരിശോധിക്കുകയായിരുന്നു. Share on FacebookTweetFollow us

Read More

സുരേന്ദ്രന്റെ പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നു. സുരേന്ദ്രൻ ഉച്ച ഭക്ഷണം കഴിക്കുന്നത് എസി, എസ്ടി നേതാക്കളും ഒന്നിച്ച് എന്ന് പ്രത്യേകം ചേർത്തിരിക്കുന്നതിന് എതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്. ജാതിപരമായിട്ടുള്ള അധിക്ഷേപമാണ് ബിജെപി ഇക്കാര്യത്തിൽ നടത്തിയിരിക്കുന്നതെന്നാണ് വിമർശനം Share on FacebookTweetFollow us

Read More

ഹയര്‍ സെക്കന്‍ഡറിക്കൊപ്പം ഹൈസ്‌കൂള്‍ പരീക്ഷ; തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക. മാര്‍ച്ച് 14ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാര്‍ച്ച് 16ലേക്കും 16ലെ എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പരീക്ഷ 14ലേക്കും മാറ്റി. മാര്‍ച്ച് 27ലെ ഒമ്പതാം ക്ലാസ് പരീക്ഷ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial