Headlines

ലോക്സഭാ തെരഞ്ഞെടുപ്പ്; തീയതികൾ നാളെ വൈകുന്നേരം പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിക്കും. നാളെ വൈകുന്നേരം മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താമ്മേളനം നടത്തും എന്ന് അറിയിച്ചു. ജമ്മുകശ്മീർ,ആന്ധ്രപ്രദേശ് ,അരുണാചൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതിയും നാളെ പ്രഖ്യാപിക്കും. പ്രഖ്യാപനം വന്നാലുടൻ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇന്ന് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. ഗ്യാനേഷ് കുമാർ,സുഖ്ബിന്ദർ സിംഗ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. കമ്മീഷണർ സ്ഥാനത്ത് നിന്നും അരുൺ ഗോയൽ രാജിവച്ചതും അനൂപ് പാണ്ഡെ വിരമിച്ചതുമാണ് പുതിയ രണ്ട് കമ്മീഷണറെ തെരഞ്ഞെടുക്കാൻ കാരണം….

Read More

മകന്റെ ക്രൂരമർദനം; ചവറയിൽ പിതാവ് മരിച്ചു

കൊല്ലം: ചവറയിൽ മകന്റെ മർദനത്തെ തുടർന്ന് പിതാവ് മരിച്ചു. തേവലക്കര കോയിവിള പാവുമ്പ അജയഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മനോജി (37) നെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദനമേറ്റ് അവശനിലയിലയിരുന്ന അച്യുതൻ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. Share on FacebookTweetFollow us

Read More

204 ഗ്രാം എംഡിഎംഎ; 27കാരന് 10 വർഷം കഠിന തടവും പിഴയും

കണ്ണൂർ: കണ്ണൂരിൽ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസർഗോഡ് ബദിയടുക്ക സ്വദേശി 27 വയസുകാരൻ മുഹമ്മദ് ഹാരിഫിനെയാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 204 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ട‌ർ സിനു കോയില്ല്യത്തും സംഘവും റെയിൽവേ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്‌. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം…

Read More


കോഴിക്കോട് മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു

കോഴിക്കോട്: മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു. കീഴ്പ്പയ്യൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് Share on FacebookTweetFollow us

Read More

9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവം; അന്വേഷണം തുടര്‍ന്ന് പൊലീസ്

കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ സ്കൂൾ വിദ്യാത്ഥിനിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. പെൺകുട്ടിക്ക് 18 വയസായെന്ന് കുടുംബവും പൊലീസും അറിയിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ബസിൽ കയറി പോവുകയായിരുന്നു എന്ന് അമ്മ പറഞ്ഞു. തിരിച്ചു വരാതായതോടെ ചൊവ്വാഴ്ചയാണ് പൊലീസിന് പരാതി നൽകിയത്. ഒരു തവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഫോൺ വിളിച്ചിരുന്നു എന്നും നമ്പർ പൊലീസിന്…

Read More

പതിനേഴുകാരിയോട് മോശമായി പെരുമാറി; കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‍ക്കെതിരെ പോക്സോ കേസ്

ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. ഫെബ്രുവരി 2 ന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട യോഗത്തിനിടെ മുതിർന്ന ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ പരാതി നൽകി. ഇതിനെത്തുടർന്ന് മുൻ മുഖ്യമന്ത്രിക്കെതിരെ പോക്സോ (ലൈംഗിക അതിക്രമം) സെക്ഷൻ 8 പ്രകാരം പോലീസ് കേസെടുത്തു. കൂടാതെ സെക്ഷൻ 354 എ (ലൈംഗിക പീഡനം) ചേർത്തിട്ടുണ്ട്….

Read More

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

സംസ്ഥാനത്തെ 48.16 ലക്ഷം സംസ്ഥാനത്തെ 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 5.78 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഒരുമാസത്തെ പെന്‍ഷന്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. സെപ്റ്റംബറിലെ പെന്‍ഷനായി 1600 രൂപയാണ് ലഭിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. സാമൂഹിക സുരക്ഷാ പെന്‍ഷനായി 715. 35 കോടി രൂപയും ക്ഷേമനിധി പെന്‍ഷനായി 91.25 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഫെബ്രുവരി വരെ അഞ്ചുമാസത്തെ പെന്‍ഷന്‍ ഇനി നല്‍കാന്‍ ബാക്കിയുണ്ട്. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നല്‍കിയിട്ടുള്ളവർക്ക്‌ അക്കൗണ്ടു വഴിയും,…

Read More

സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല, റേഷൻ മസ്റ്ററിങ്ങും മുടങ്ങി

സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. റേഷൻ വിതരണം നടത്തരുതെന്ന് അറിയിച്ചിട്ടും ചില വ്യാപാരികൾ വിതരണം നടത്തിയതാണ് സർവ്വർ തകരാറിന് കാരണമെന്ന് ഭക്ഷ്യ മന്ത്രി. ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ…

Read More

സർവകലാശാല യൂണിയൻ അസാധുവാക്കിയ വിസിയുടെ നടപടി ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ചോദ്യം ചെയ്യും

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ അസാധുവാക്കിയ വിസിയുടെ നടപടി ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ചോദ്യം ചെയ്യും. കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ഇന്ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും. ഇന്നലെയാണ് കാലാവധി കഴിഞ്ഞത് മറച്ചുവെച്ചുവെന്ന് കാട്ടി വൈസ് ചാൻസിലർ സർവകലാശാല യൂണിയൻ അസാധുവാക്കിയത്. പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ സമയം നീട്ടി നൽകണമെന്ന് യൂണിയൻ ഭാരവാഹികളുടെ ആവശ്യവും വിസി തള്ളി. എന്നാൽ, വൈസ് ചാൻസിലറുടെ ഈ നടപടിയെ ചോദ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ് സിൻഡിക്കേറ്റ്….

Read More


സിം കാര്‍ഡ് മാറിയാല്‍ ഏഴുദിവസത്തിനകം പോര്‍ട്ട് ചെയ്യാനാവില്ല; കാരണമിത്

ന്യൂഡല്‍ഹി: സിം കാര്‍ഡ് മാറിയെടുക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ഏഴു ദിവസത്തിനകം മൊബൈല്‍ നമ്പര്‍ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തു. ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നമ്പര്‍ മാറാതെ തന്നെ ടെലികോം കണക്ഷന്‍ മാറാന്‍ സഹായിക്കുന്ന സംവിധാനമാണ് പോര്‍ട്ടബിലിറ്റി. സിം നഷ്ടപ്പെടുകയോ നിലവിലുള്ളത് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് സിം മാറുന്നത്. എന്നാല്‍ തട്ടിപ്പുകാര്‍ ഇരയുടെ സിം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial