നിർണായകമായത് ഡ്രോൺ നിരീക്ഷണം; കുട്ടിയെ കണ്ടെത്തിയത് കാടുമൂടിയ മേഖലയിൽ നിന്ന്
തിരുവനന്തപുരം: പേട്ടയിൽ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് ബ്രഹ്മോസ് ഓഫിസിനരികെ കാടുമൂടിക്കിടക്കുന്ന പ്രദേശത്തുനിന്ന്. പൊലീസ് ഈ മേഖലയിൽ രാവിലെ മുതൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് ഇവിടെ നടത്തിയ തെരച്ചിലാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ഈ സ്ഥലത്ത് സ്വയം നടന്നുവന്നതാണെന്ന് കരുതാനാവില്ല. വിവിധ ടീമുകളായി തിരിഞ്ഞ് കുട്ടിയെ കാണാതായ സംഭവത്തിൽ തെളിവ് ശേഖരിക്കാനായി ശ്രമിക്കുകയാണ്. ജനറൽ ആശുപത്രിയിൽ നടത്തിയ പ്രാഥമിക…

