ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ഹരിപ്പാട് കരുവാറ്റ ടി.ബി ജംങ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.കാറിൽ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്.ടി.ബി ജംങ്ഷന് സമീപം എത്തിയപ്പോൾ കാറിന്റെ ബോണറ്റ് ഭാഗത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട ഉടനെ ഷരീഫ് വാഹനം വശത്തേക്ക് ഒതുക്കി നിർത്തിയശേഷം യാത്രക്കാരെ പുറത്തേക്ക് ഇറക്കി.ഇതിനുശേഷമാണ് തീ പടർന്നത്. ആർക്കും പരിക്കില്ല. Share on FacebookTweetFollow…

