മമ്മൂട്ടി ഇനി കുഞ്ചമണ്‍ പോറ്റിയല്ല, ‘കൊടുമോൺ പോറ്റി’; കഥാപാത്രത്തിന്റെ പേര് തിരുത്തി ടീം ‘ഭ്രമയുഗം’
കൊച്ചി: റിലീസ് തീയതി അടുത്തിരിക്കെ വിവാദത്തിലായ ‘ഭ്രമയുഗം’ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘കൊടുമോണ്‍ പോറ്റി’യെന്നാക്കാന്‍ തയാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയില്‍. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വിഷയത്തില്‍ നാളെ മറുപടി പറയാനാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സെന്‍സര്‍ ബോര്‍ഡിനോട് മറുപടി ആരാഞ്ഞിട്ടുണ്ട്. ഫെബ്രുവരി 15നാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്. ഭ്രമയുഗ’ത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമണ്‍ ഇല്ലക്കാര്‍…

