മോഷണക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
കോട്ടയം:മോഷണകേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ആറുമാനൂർ ഭാഗത്ത് ചിറയിൽ വീട്ടിൽ സലിമോൻ കെ.ബി (50) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഫെബ്രുവരി 9 ന് രാത്രി 10:30 മണിയോടുകൂടി കരിമ്പിൻകാല റസ്റ്റോറന്റിന് സമീപത്തുള്ള വീട്ടിലെ മതിൽ ചാടിക്കിടന്ന് വീടിന് പുറകുവശം സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റി, കമ്പിപ്പാര, പിക്കാസ്, സൈക്കിൾ എന്നിവ മോഷ്ടിച്ച് കൊണ്ടുപോകാനായി റോഡിലേക്ക് വയ്ക്കുകയും തുടർന്ന് വീടിനുള്ളിൽ കയറി വീട്ടിൽ സ്ഥാപിച്ചിരുന്ന മൂന്നോളം സി.സി.റ്റി.വി ക്യാമറകൾ കൈക്കലാക്കി, മറ്റു സാധനങ്ങൾ…

