Headlines

യൂട്യൂബറെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും കൈക്കലാക്കി; യുവതികളുൾപ്പെടെ നാലുപേർ അറസ്റ്റിൽ

കൂത്താട്ടുകുളം: മലപ്പുറം-മഞ്ചേരി സ്വദേശിയായ യൂട്യൂബറെ കൂത്താട്ടുകുളത്തെ ലോഡ്ജ് മുറിയിൽ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസിലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. ആലുവയിൽ താമസിച്ച് കൗൺസലിങ് നടത്തുന്നയാളാണ് യൂട്യൂബർ. യൂട്യൂബിൽ നിന്നു ലഭിച്ച ഫോൺ നമ്പർ വഴിസംഘാംഗമായ അക്ഷയ ഇയാളുമായി…

Read More

മനോജ് കെ. ജയന് സത്യൻ അവാർഡ്

തിരുവനന്തപുരം :കേരള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2023ലെ സത്യൻ അവാർഡിന് നടൻ മനോജ് കെ. ജയൻ അർഹനായി. മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.കലാപരവും വാണിജ്യപരവുമായ സിനിമകളിൽ ഒരുപോലെ ശോഭിച്ച മനോജ് കെ. ജയൻ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലധികം ചിത്രങ്ങളിൽ നായകനായും സ്വഭാവനടനായും പ്രതിനായകനായും മികവാർന്ന അഭിനയം കാഴ്ചവച്ചുവെന്ന് ജൂറി വിലയിരുത്തി.സിനിമ സംവിധായകൻ ബാലു കിരിയത്ത് ചെയർമാനും സംവിധായകരായ അമ്പിളി, നേമം പുഷ്പരാജ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. 25,000…

Read More

വനിതാസംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അടുത്ത സെന്‍സസിന് ശേഷം മണ്ഡലപുന:ര്‍നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വനിതാസംവരണം നടപ്പാക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ ആണ് വനിതാസംവരണ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. അടുത്ത സെന്‍സസും മണ്ഡലപുന:ര്‍നിര്‍ണ്ണയവും തമ്മില്‍ എന്താണ് ബന്ധമെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിയമത്തില്‍ വ്യവസ്ഥ…

Read More

മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മേപ്പാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മേപ്പാടി എളമ്പലേരിയില്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ചോലമല സ്വദേശി കുഞ്ഞവറാന്‍ ഉസ്താദ് ആണ് മരിച്ചത്. തോട്ടം തെഴിലാളിയായ കുഞ്ഞവറാന്‍ ഇന്ന് രാവിലെ തൊഴിലിടത്തിലേക്ക് പോകുമ്പോളായിരുന്നു സംഭവം. എളമ്പലരി ട്രാന്‍സ്‌ഫോര്‍മറിന് സമീപം വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. മേപ്പാടി പോലീസും വനപാലകരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വന്യമൃഗങ്ങൾ നാട്ടുകാരെ ആക്രമിക്കുന്നത് വയനാട്ടിൽ പതിവായിരിക്കുകയാണ്. എത്രയും…

Read More

വയനാട്ടില്‍ ആനക്കൊമ്പുമായി ആറംഗ സംഘം പിടിയില്‍;

മാനന്തവാടി: വയനാട്ടിൽ ആനക്കൊമ്പുമായി ആറ് പേരെ പിടികൂടി വനം വകുപ്പ്. ‌പ്രതികൾ താമസിച്ചിരുന്ന ​ലോഡ്ജിൽ നിന്നുമാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്. കർണാടകയിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് ഇവരുടെ കെെവശമുണ്ടായിരുന്നത്. പിടിയിലായവരിൽ കർണാടക സ്വദേശികളും വയനാട്ടുകാരുമുണ്ട്. വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. Share on FacebookTweetFollow us

Read More

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരു നാവികൻ മരിച്ചു

കൊച്ചി∙ പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു നാവികൻ മരിച്ചു. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം ഉണ്ടായത്. നാവിക സേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നാണു സൂചന. Share on FacebookTweetFollow us

Read More

നേപ്പാൾ ഭൂകമ്പം മരണം 130 കവിഞ്ഞു.

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ചു ഭൂകമ്പം. റിക്റ്റർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം 130 കവിഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു. നേപ്പാളിന് ഇന്ത്യ എല്ല സഹായവും വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച രാത്രി 11.32 ന് നേപ്പാളിലുണ്ടായ ഭൂചലനം, ജജർകോട്ടിലും റുക്കും വെസ്റ്റിലുമാണ് ഗുരുതരമായി ബാധിച്ചത്. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 400 ൽ ഏറെ പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്….

Read More

ക്ഷണിച്ചതിനു നന്ദി, യുഡിഎഫ് ഘടക കക്ഷിയായതിനാൽ സാങ്കേതികമായി വരാനാവില്ല’; സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്

കോഴിക്കോട്: ഈ മാസം പതിനൊന്നിന് സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയിൽ ലീഗിന് സിപിഎം പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാനാവില്ലെന്ന്, ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. റാലിയിലേക്കു സിപിഎം ക്ഷണിച്ചതിൽ നന്ദിയുണ്ട്. അവർ നല്ല പരിപാടി നടത്തട്ടെ. പലസ്തീൻ വിഷയത്തിൽ ആരു പരിപാടി സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്യും. അതിൽ കൂടുതൽ കൂടുതൽ സംഘടനകൾ പങ്കെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനകൾ കൂടുതൽ ശക്തി സംഭരിച്ച്…

Read More

നവദമ്പതിമാരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസ്; യുവതിയുടെ അച്ഛനുള്‍പ്പെടെ മൂന്നുപേര്‍ പിടിയിൽ

ചെന്നൈ: നവദമ്പതിമാരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ വധുവിന്റെ പിതാവുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും പൊലീസ് തിരയുന്നുണ്ട്. യുവതിയുടെ അച്ഛന്‍ മുത്തുരാമലിംഗത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് തൂത്തുക്കുടി മുരുകേശന്‍ കോവിലില്‍ താമസിച്ചിരുന്ന മാരിശെല്‍വം (24), കാര്‍ത്തിക (20) എന്നിവരെ മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടിക്കൊന്നത്. ബന്ധുക്കളായ രണ്ടുപേരും രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിന് കാര്‍ത്തികയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മാരിശെല്‍വത്തിന്റെ കുടുംബം അനുകൂലമായിരുന്നു. തുടര്‍ന്ന് രണ്ടുപേരും കോവില്‍പ്പെട്ടി ഈസ്റ്റ് പോലീസ്…

Read More

‘ഈറ്റ് കൊച്ചി ഈറ്റ്’ ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ച നിലയില്‍

കൊച്ചി: സോഷ്യൽ മീഡിയ ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ.ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ളോ​ഗ് വിഡിയോ ചെയ്തത്. കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial